ഘോഷയാത്രകള്‍ നടത്തേണ്ടത് റോഡിലൂടെയല്ല : മോഹന്‍ ലാല്‍

ഘോഷയാത്രകള്‍ നടത്തേണ്ടത് റോഡിലൂടെയല്ല എന്ന് മോഹന്‍ ലാല്‍. കഴിഞ്ഞ ദിവസം സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മോഹന്‍ ലാല്‍ ഇങ്ങനെ ഒരു...

ഘോഷയാത്രകള്‍ നടത്തേണ്ടത് റോഡിലൂടെയല്ല : മോഹന്‍ ലാല്‍

lal-aam

ഘോഷയാത്രകള്‍ നടത്തേണ്ടത് റോഡിലൂടെയല്ല എന്ന് മോഹന്‍ ലാല്‍. കഴിഞ്ഞ ദിവസം സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മോഹന്‍ ലാല്‍ ഇങ്ങനെ ഒരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. ദി കമ്പ്ലീറ്റ് ആക്ടര്‍ എന്ന ബ്ലോഗില്‍ സ്വന്തം കൈപടയില്‍ നേരുന്നു ശുഭയാത്രകള്‍' എന്ന തലക്കെട്ടില്‍ എഴുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയമായാലും മതമായാലും ഘോഷയാത്രകള്‍ നടത്തേണ്ടത് റോഡിലൂടെയല്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. റോഡിലെ ബ്ലോക്കില്‍ പെട്ടു പോയ സുഹൃത്തിന്റെ അനുഭവം വിവരിച്ചു കൊണ്ടാണ് മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജാഥ കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന സമയമാണിത്. അതുപോലെ തന്നെ ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ഈ മാസം റോഡുകളെ സജീവമാക്കുന്നു. ഇതെല്ലാം നല്ലത് തന്നെ എങ്കിലും  ഈ ആഘോഷങ്ങള്‍ക്കിടെ സാധാരണക്കാരായ യാത്രക്കാരെ മറക്കരുതെന്ന് മോഹന്‍ലാല്‍ എഴുതിയിരിക്കുന്നു.


നിങ്ങളുടെ യാത്രകളും ഉത്സവാഘോഷങ്ങളും കാരണം അവരുടെ വഴി തടസപ്പെടരുതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.My Latest Blog: " Happy Journey"Read full blog from : http://www.blog.thecompleteactor.com/

Posted by Mohanlal on Thursday, 21 January 2016