സരിതയുടെ കത്തില്‍ മന്ത്രിമാരടക്കം 14 പ്രമുഖര്‍:അലക്‌സാണ്ടര്‍ പി ജേകബ്

കൊച്ചി: സോളാര്‍ തട്ടിപ്പ്‌കേസിലെ പ്രധാന പ്രതിയായ സരിത എസ് നായരുടെ കത്തില്‍ മന്ത്രിമാരടക്കം 14 പ്രമുഖരുണ്ടെന്ന് മുന്‍ ജയില്‍ മേധാവി അലക്‌സാണ്ടര്‍. പി...

സരിതയുടെ കത്തില്‍ മന്ത്രിമാരടക്കം 14 പ്രമുഖര്‍:അലക്‌സാണ്ടര്‍ പി ജേകബ്

Justice-Sivarajan-Commission36

കൊച്ചി: സോളാര്‍ തട്ടിപ്പ്‌കേസിലെ പ്രധാന പ്രതിയായ സരിത എസ് നായരുടെ കത്തില്‍ മന്ത്രിമാരടക്കം 14 പ്രമുഖരുണ്ടെന്ന് മുന്‍ ജയില്‍ മേധാവി അലക്‌സാണ്ടര്‍. പി ജേക്കബിന്റെ വെളിപ്പെടുത്തല്‍. സോളാര്‍ കമ്മിഷന് മുന്നില്‍ ഹാജരായി മൊഴി നല്‍കുന്ന വേളയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

കത്തില്‍ മുഖ്യമന്ത്രിയുടെ പേരില്ലയെന്നും എന്നാല്‍ അദ്ദേഹത്തിന്റെ കൂടെ ഉള്ള പ്രമുഖരായ ചില മന്ത്രിമാരുടെയും ഒരു  ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും പേര് ഉണ്ട് എന്ന് അദ്ദേഹം മൊഴി നല്‍കി.


"താന്‍ കത്ത് കാണുകയോ വായിക്കുകയോ ചെയ്തിട്ടില്ല. ജയില്‍ ജീവനക്കാര്‍ പറഞ്ഞ് കത്തിന്റെ ഉളളടക്കം അറിയാം. വി.ഐ.പികളുടെ പേരുകള്‍ കണ്ട പരിഭ്രമത്തിലാണ് ജയില്‍ ജീവനക്കാര്‍ കത്തിന്റെ ഉളളടക്കം തന്നോട് പറഞ്ഞത്" അദ്ദേഹം സോളാര്‍ കമ്മിഷനെ അറിയിച്ചു.

തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ സരിതയെ കൊണ്ടു വന്ന ദിവസം 150ത്തില്‍ പരം ആളുകള്‍ അവരെ സന്ദര്‍ശിക്കുന്നതിന് അനുമതി തേടിയിരുന്നുവെന്നും ഇവരുടെ പേരുകള്‍ കേട്ടാല്‍ കേരളം ഞെട്ടും എന്നും അദ്ദേഹം പറയുന്നു.

Read More >>