മൈക്രോസോഫ്റ്റിന്റെ അവസാന ലൂമിയ ഫോണ്‍ ഫെബ്രുവരി 1 ന് എത്തും

മൈക്രോസോഫ്റ്റിന്റെ അവസാനത്തെ ലൂമിയ ഫോണ്‍ ലൂമിയ 650 ഫെബ്രുവരി 1 ന് പുറത്തിറങ്ങും. ലൂമിയ  650 യോടുകൂടി ലൂമിയ ശ്രേണി അവസാനിപ്പിക്കാനാണ് കമ്പനിയുടെ...

മൈക്രോസോഫ്റ്റിന്റെ അവസാന ലൂമിയ ഫോണ്‍ ഫെബ്രുവരി 1 ന് എത്തും

lumia

മൈക്രോസോഫ്റ്റിന്റെ അവസാനത്തെ ലൂമിയ ഫോണ്‍ ലൂമിയ 650 ഫെബ്രുവരി 1 ന് പുറത്തിറങ്ങും. ലൂമിയ  650 യോടുകൂടി ലൂമിയ ശ്രേണി അവസാനിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ലൂമിയ നിര്‍മാണം അവസാനിപ്പിച്ച് വിന്‍ഡോസ് 10 മൊബൈല്‍ ബേസ്ഡ് സര്‍ഫെയ്‌സ് ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതി.

2016 പകുതിയോടെ സര്‍ഫെയ്‌സ് ഫോണ്‍ വിപണിയിലെത്തുമെന്നാണ് അറിയുന്നത്. ക്വാല്‍കോമിന് പകരം ഇന്റല്‍ പ്രോസസ്സേര്‍സാണ് സര്‍ഫെയ്‌സ് ഫോണിലുണ്ടാകുക.

5 ഇഞ്ച് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍, 1 ജിബി റാം, 8 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ്, 8 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ(എല്‍ഇഡി ഫഌഷ്), 5 എംപി ഫ്രണ്ട് ക്യാമറ, 2000mAh ബാറ്ററി എന്നിവയാണ് ലൂമിയ 650 യുടെ പ്രത്യേകത.

Read More >>