മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണത്തിന് ഉത്തരവ്....

മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

vellappally-nadesan

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് 5 നകം നല്‍കണം. തെളിവ് ലഭിച്ചാല്‍ വിജിലന്‍സിന് കേസുമായി മുന്നോട്ടുപോകാമെന്നും കോടതി ഉത്തരവിട്ടു.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്.


വെള്ളാപ്പള്ളി നടേശന്‍, യോഗം പ്രസിഡന്റ് ഡോ. സോമന്‍, മൈക്രോ ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി നജീബ് എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

15 കോടി രൂപയുടെ തട്ടിപ്പാണ് വെള്ളാപ്പള്ളിക്കും മറ്റുള്ളവര്‍ക്കുമെതിരെ ആരോപിച്ചിരിക്കുന്നത്. മൈക്രോഫിനാന്‍സ് പദ്ധതിയില്‍ 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ് നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, പ്രതിയായല്‍ കുറ്റക്കാരനാകില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.

Read More >>