മെട്രോ കോച്ചുകള്‍ കൊച്ചിയിലെത്തി

കൊച്ചി : കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ ഓടി തുടങ്ങുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി എന്ന പ്രഖ്യാപനവുമായി ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലെ അൽസ്റ്റോം...

മെട്രോ കോച്ചുകള്‍ കൊച്ചിയിലെത്തി

metro-coaches

കൊച്ചി : കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ ഓടി തുടങ്ങുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി എന്ന പ്രഖ്യാപനവുമായി ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയിലെ അൽസ്റ്റോം ഫാക്ടറിയിൽ നിർമ്മിച്ച മെട്രോ കോച്ചുകള്‍  കൊച്ചിയിലെത്തി. 66 മീറ്റര്‍ നീളമുള്ള കോച്ചിന് 2.99 മീറ്റര്‍ വീതിയുണ്ട്. 8.3 കോടി രൂപയാണ് ഇതിന്റെ ചെലവ്.

മുട്ടത്തെ മെട്രോ യാർഡിലെത്തിയ മൂന്നു കോച്ചുകൾ 23 ന് പരീക്ഷണ ഓട്ടം നടത്തും. ഒന്നര കിലോമീറ്റർ ദൂരത്തിൽ ഒരുക്കിയ ട്രാക്കിലാണ് പരീക്ഷണയോട്ടം.


ഈമാസം രണ്ടിന് ശ്രീസിറ്റിയിൽ നിന്ന് മൂന്ന് കൂറ്റൻ ട്രെയിലർ ലോറികളിലായി പുറപ്പെട്ട കോച്ചുകൾ ഇന്നലെ പുലർച്ചെ കേരള അതിർത്തിയായ വാളയാറിൽ എത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി വൈകി അവിടെ നിന്നും പുറപ്പെട്ടു ഇന്ന് പുലര്‍ച്ചയോട് കൂടി മുട്ടം യാർഡിൽ എത്തി ചേരുകയായിരുന്നു.

കൊച്ചി മെട്രോ ആദ്യഘട്ടത്തില്‍ മൂന്നുകോച്ചുകള്‍ വീതമുള്ള 25 ട്രെയിനുകളാണ് ഉപയോഗിക്കുക. രണ്ടാമത്തെ കോച്ചുകള്‍ ഏപ്രിലിലാണ് എത്തിക്കുക. ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റോമാണ് ആന്ധ്ര ശ്രീസിറ്റിയിലെ ഫാക്ടറിയില്‍ കോച്ച് നിര്‍മ്മിക്കുന്നത്

Read More >>