ബാലൺ ഡി ഒാർ പുരസ്കാരം; വീണ്ടും മെസ്സി

ഈ വര്‍ഷത്തെ ഫിഫ ലോക ഫുട്ബാളര്‍ ആരാകും എന്ന ചോദ്യത്തിന് ഉത്തരമായി. നെയ്മാര്‍, റൊണാള്‍ഡോ എന്നിവരെ കാഴ്ചക്കരാക്കി  മെസ്സി പുരസ്ക്കാരത്തില്‍...

ബാലൺ ഡി ഒാർ പുരസ്കാരം; വീണ്ടും മെസ്സി

new

ഈ വര്‍ഷത്തെ ഫിഫ ലോക ഫുട്ബാളര്‍ ആരാകും എന്ന ചോദ്യത്തിന് ഉത്തരമായി. നെയ്മാര്‍, റൊണാള്‍ഡോ എന്നിവരെ കാഴ്ചക്കരാക്കി  മെസ്സി പുരസ്ക്കാരത്തില്‍ മുത്തമിട്ടു. നാലാം ഫിഫ ബാലണ്‍ ഡി ഓറും, ഒരു തവണ നേടിയ ഫിഫ പ്ളെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരവുമടക്കമാണ് അര്‍ജന്‍റീന താരത്തിന്‍െറ അഞ്ചാം ലോക ഫുട്ബാളര്‍ പട്ടം. 2009, 2010, 2011, 2012 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി പുരസ്‌കാരം സ്വന്തമാക്കിയ മെസ്സി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പുരസ്‌കാരം സ്വന്തമാക്കുന്നത്. ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ ലോക ഫുട്ബാള്‍ താരങ്ങളും ആരാധകരും തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാക്കിയാണ് മെസ്സി ഈ നേട്ടത്തില്‍ എത്തിയത്.


ബാഴ്‌സലോണയുടെ താരമാണ് മെസ്സി. രാജ്യം അര്‍ജന്റീന. ഈ സീസണില്‍ ക്ലബ്ബിന് നാല് കിരീടങ്ങളാണ് മെസ്സി നേടിക്കൊടുത്തത്. രാജ്യത്തിനും ക്ലബ്ബിനും വേണ്ടി 52 ഗോളുകളും നേടി.

കഴിഞ്ഞ രണ്ട് വര്‍ഷവും ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആയിരുന്നു ലോക ഫുട്‌ബോളര്‍. മെസ്സി രണ്ടാമനും. 41.33 ശതമാനം വോട്ട് നേടിയാണ് മെസ്സി പുരസ്കാരം സ്വന്തമാക്കിയത്. തൊട്ടു താഴെയുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കിട്ടിയതാകട്ടെ27.66 ശതമാനം വോട്ടുകള്‍ മാത്രം.  നെയ്മറിനു 7.86 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.