മൈഗ്രേന് മികച്ച ഔഷധം കഞ്ചാവ് എന്ന് പഠനം

കഞ്ചാവ് ലഹരി മാത്രമല്ല മികച്ച ഔഷധം കൂടിയാണെന്ന് വൈദ്യശാസ്ത്രം നേരത്തേ അംഗീകരിച്ചതാണ്. ഇപ്പോഴിതാ മൈഗ്രേന്‍ രോഗികള്‍ക്ക് ഒരു ശുഭവാര്‍ത്ത. മൈഗ്രേന്...

മൈഗ്രേന് മികച്ച ഔഷധം കഞ്ചാവ് എന്ന് പഠനം

medical-marijuana

കഞ്ചാവ് ലഹരി മാത്രമല്ല മികച്ച ഔഷധം കൂടിയാണെന്ന് വൈദ്യശാസ്ത്രം നേരത്തേ അംഗീകരിച്ചതാണ്. ഇപ്പോഴിതാ മൈഗ്രേന്‍ രോഗികള്‍ക്ക് ഒരു ശുഭവാര്‍ത്ത. മൈഗ്രേന് കഞ്ചാവ് മികച്ച മരുന്നാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

മൈഗ്രേന്‍ രോഗികളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം. ഫാര്‍മകോതറാപ്പി എന്ന ജേണലിലാണ് പഠനത്തെ കുറിച്ച് പറയുന്നത്. 2010-2014 കാലഘട്ടത്തില്‍ രോഗികളില്‍ നടത്തിയ പഠനത്തില്‍ ഫലം അനുകൂലമായിരുന്നെന്ന് ജേണലില്‍ പറയുന്നു.


ഒരു മാസത്തെ കഞ്ചാവ് ചികിത്സയിലൂടെ രോഗികളില്‍ മൈഗ്രേന്‍ 10.4 മുതല്‍ 4.6 വരെ കുറഞ്ഞതായാണ് പഠനം പറയുന്നത്. പഠനം നടത്തിയ 121 രോഗികളില്‍ 103 പേരുടെ രോഗത്തില്‍ കുറവ് വന്നതായി രേഖപ്പെടുത്തുന്നു. 15 പേര്‍ക്ക് അസുഖത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ മൂന്ന് പേരില്‍ അസുഖം കൂടിയതായും കാണുന്നു.

എല്ലാ ലഹരിയും പോലെ കഞ്ചാവിനും ഗുണവും ദോഷവുമുണ്ടാകും. ഗുണങ്ങളെ കുറിച്ച് രോഗികളെ ബോധവത്കരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കൊളോറാഡോ മെഡിക്കല്‍ കാമ്പസിലെ ലോറ ബോര്‍ഗെല്‍റ്റ് പറയുന്നു.

പഠനം ആശാവഹമാണെന്നും എന്നാല്‍ ഇതിനെ കുറിച്ച് ഇനിയുമേറെ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.