ടെന്നീസിലും 'ഒത്തുകളി വിവാദം'; അന്വേഷണ റിപ്പോര്‍ട്ട്‌ ബിബിസി പുറത്തുവിട്ടു

ലണ്ടന്‍ : ക്രിക്കറ്റ് ലോകത്തെ കോഴ വിവാദങ്ങള്‍ ബാധിച്ചു തുടങ്ങിയിട്ട് നാളേറെയായി. ഐപിഎല്‍ ഒത്തുകളി വിവാദവും തുടര്‍ന്ന് നടന്ന അറസ്റ്റുകളുമെല്ലാം...

ടെന്നീസിലും

20514ca3569c3b8dedd4a14f0128afcc

ലണ്ടന്‍ : ക്രിക്കറ്റ് ലോകത്തെ കോഴ വിവാദങ്ങള്‍ ബാധിച്ചു തുടങ്ങിയിട്ട് നാളേറെയായി. ഐപിഎല്‍ ഒത്തുകളി വിവാദവും തുടര്‍ന്ന് നടന്ന അറസ്റ്റുകളുമെല്ലാം ഇന്ത്യന്‍ കായിക ലോകത്ത് വലിയ ചര്‍ച്ച വിഷയമായിരുന്നു. അന്തര്‍ദേശിയ ക്രിക്കറ്റില്‍ പാകിസ്ഥാന്‍ കളിക്കാര്‍ കോഴ വാങ്ങി ഒത്തു കളിച്ച സംഭവം നടന്നിട്ടും ദിവസങ്ങള്‍ ഏറെ കഴിഞ്ഞിട്ടില്ല. ഇതിനു തൊട്ടു പിന്നാലെയാണ് ക്രിക്കറ്റില്‍ മാത്രമല്ല ടെന്നീസ് ലോകത്തും ഒത്തുകളി സജീവമാണ് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.


കഴിഞ്ഞ ദിവസം പുറത്തുവന്ന  ടെന്നീസ് അസോസിയേഷനിലെ വാതുവയ്പിനെ സംബന്ധിച്ച് 2007-ല്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ടിലാണ് ടെന്നീസ് ലോകത്തെ ഒതുകളികളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ ഉള്‍പ്പെടെയുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ വാതുവയ്പ് നടന്നിട്ടുണ്ട് എന്ന വാര്‍ത്ത ബിബിസിയാണ് പുറത്തു വിട്ടത്. കഴിഞ്ഞ മൂന്നു വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പികളില്‍ അടക്കം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ നടന്ന പല പ്രാധാന ടൂര്‍ണുമെന്റുകളിലും സജീവമായി തന്നെ ഒത്തുകളി നടന്നു എന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വാതുവയ്പിലും കോഴയിലുമായി 16ഓളം ഗ്രാന്റ്സ്ലാം ജേതാക്കള്‍ അടക്കമുള്ളവര്‍ക്ക് പങ്കുണ്ട് എന്നും ഇവയില്‍ പലരും ടെന്നീസ് ലോകത്തെ പ്രമുഖര്‍ ആണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റഷ്യയും ഇറ്റലിയുമാണ്‌ വാതു വയ്പ്പിന്റെ പ്രധാന കേന്ദ്രങ്ങള്‍ എന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ വാതുവയ്പുകാര്‍ കളിക്കാര്‍ക്ക് 50,000 ഡോളര്‍ വരെ വാഗ്ദാനം ചെയ്തിട്ടുള്ളതായും പറയുന്നു.

വാതുവെയ്പ് സംബന്ധിച്ച് നിരീക്ഷണം നടത്തുന്ന യൂറോപ്യന്‍ സ്‌പോര്‍ട്‌സ് സെക്യൂരിറ്റി അസോസിയേഷന്‍ 50ഓളം സംശയകരമായ മത്സരങ്ങളെപ്പറ്റി ടെന്നീസ് ഇന്റഗ്രിറ്റി യൂണിയനെ ധരിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം കളിക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ ബിബിസി തയ്യാറാക്കിയിട്ടില്ല.

ടെന്നീസ് ചാമ്പ്യന്‍ഷിപ്പുകളില്‍ വാതുവെപ്പ് നടക്കുന്നുണ്ടെന്നും എന്നാല്‍ ഇത് വളരെ ചെറിയ തോതിലാണെന്നും എടിപി പ്രസിഡന്റ് ക്രിസ് കര്‍മോഡെ പറഞ്ഞു. ബിബിസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കെര്‍മോഡെ ഇക്കാര്യം വ്യക്തമാക്കിയത്.

Read More >>