പോസ്റ്റ്‌ വുമണായി മഞ്ജു വാര്യര്‍

മറ്റൊരു വ്യത്യസ്ത കഥാപാത്രവുമായി മഞ്ജു വാര്യര്‍ മലയാളി പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നു. നവാഗതനായ സംവിധായകന്‍ എ. കെ. സാജന്‍ ഒരുക്കുന്ന പേര്...

പോസ്റ്റ്‌ വുമണായി മഞ്ജു വാര്യര്‍

manju

മറ്റൊരു വ്യത്യസ്ത കഥാപാത്രവുമായി മഞ്ജു വാര്യര്‍ മലയാളി പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നു. നവാഗതനായ സംവിധായകന്‍ എ. കെ. സാജന്‍ ഒരുക്കുന്ന പേര് നിശ്ചയിച്ചിട്ടില്ലാത്ത പുതിയ ചിത്രത്തില്‍ മഞ്ജു ഒരു പോസ്റ്റ്‌വുമണിന്‍റെ റോള്‍ കൈകാര്യം ചെയ്യുന്നത്.

പ്രശസ്ത സംവിധായകന്‍ റോഷന്‍ ആണ്ട്രൂസിന്‍റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള സാജന്‍റെ കന്നി സംവിധാന സംരംഭമാണ് ചിത്രം. ഏറെക്കാലത്തിനു ശേഷം മഞ്ജു തിരിച്ചുവരവ്‌ നടത്തിയ 'ഹൌ ഓള്‍ഡ്‌ ആര്‍ യു? ' എന്ന ചിത്രം സംവിധാനം ചെയ്തത് റോഷന്‍  ആണ്ട്രൂസ് ആയിരുന്നു.


ഇതാദ്യമായാണ് ഒരു പോസ്റ്റ്‌വുമണിനെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം മലയാളത്തില്‍ ഒരുങ്ങുന്നത്. മഞ്ജു വാര്യര്‍ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഈ ചിത്രത്തിലെ കഥാപാത്രം എന്നാണു സംവിധായകന്‍ അവകാശപ്പെടുന്നത്.

അടുത്തകാലത്തായി വളരെ വ്യത്യസ്തമായ റോളുകളാണ് മഞ്ജു തിരഞ്ഞെടുക്കുന്നത്. ഉടന്‍ റിലീസ് കാത്തിരിക്കുന്ന രാജേഷ്‌ പിള്ളയുടെ ചിത്രം 'വേട്ട'യില്‍ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥയുടെ വേഷം കൈകാര്യം ചെയ്യുന്ന മഞ്ജു, ദീപു കരുണാകരന്‍ ഒരുക്കുന്ന 'കരിക്കുന്നം 6 ഫീറ്റ്‌' എന്ന ഹാസ്യ ചിത്രത്തില്‍ ഒരു വനിതാ വോളിബോള്‍ കോച്ചിനെയാണ് അവതരിപ്പിക്കുന്നത്‌. മഞ്ജു അവസാനമായി പ്രത്യക്ഷപ്പെട്ടത് 'പാവാട' എന്ന പ്രിഥ്വിരാജ് ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലാണ്.