മഞ്ജു വാര്യരും അനൂപ്‌ മേനോനും ഒന്നിക്കുന്നു

മഞ്ജു വാര്യരും അനൂപ്‌ മേനോനും ആദ്യമായി നായികാ- നായകന്മാരാകുന്ന 'കരിങ്കുന്നം സിക്സസ്' എന്ന ചിത്രം ഫെബ്രുവരി രണ്ടാം വാരം ചിത്രീകരണം ആരംഭിക്കുന്നു....

മഞ്ജു വാര്യരും അനൂപ്‌ മേനോനും ഒന്നിക്കുന്നു

anoop menon

മഞ്ജു വാര്യരും അനൂപ്‌ മേനോനും ആദ്യമായി നായികാ- നായകന്മാരാകുന്ന 'കരിങ്കുന്നം സിക്സസ്' എന്ന ചിത്രം ഫെബ്രുവരി രണ്ടാം വാരം ചിത്രീകരണം ആരംഭിക്കുന്നു. 'തേജാഭായ് ആന്‍ഡ്‌ ഫാമിലി', 'ക്രേസി ഗോപാലന്‍', 'ഫയര്‍മാന്‍' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ദീപു കരുണാകരനാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

ഇപ്പോള്‍ തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന 'പാവാട' എന്ന പ്രിഥ്വിരാജ് ചിത്രത്തില്‍ അനൂപ്‌ മേനോനോടൊപ്പം ഒരു അതിഥിവേഷത്തില്‍ മഞ്ജു പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഇതാദ്യമായാണ് ഇരുവരും നായികാ- നായകന്മാരായി എത്തുന്നത്. ചിത്രത്തില്‍ ഭാര്യാ- ഭര്‍ത്താക്കന്‍മാരായിട്ടാണ് ഇരുവരും വേഷമിടുന്നത്.

അരുണ്‍ലാല്‍ രാമചന്ദ്രന്‍ തിരക്കഥ രചിക്കുന്ന ചിത്രത്തില്‍  ജയിലിലെ തടവുകാരെ പരിശീലിപ്പിക്കുന്ന ഒരു വോളിബോള്‍ കോച്ചിന്‍റെ വേഷമാണ് മഞ്ജുവിന്. മുരളി ഗോപി, സണ്ണി വെയിന്‍, സന്തോഷ്‌ കീഴാറ്റൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തെ സംബന്ധിച്ച മറ്റു വിശദാംശങ്ങള്‍ ഉടന്‍ പുറത്തു വിടുമെന്ന്  സംവിധായകന്‍ ദീപു കരുണാകരന്‍ മാധ്യമങ്ങളെ അറിയിച്ചു.