നാഗവല്ലിയുടെ ശബ്ദത്തിലൂടെ നമ്മളെ ഞെട്ടിപ്പിച്ചത് ഭാഗ്യലക്ഷ്മിയല്ല; ഫാസില്‍ വെളിപ്പെടുത്തുന്നു

മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ മത്സരിച്ചു അഭിനയിച്ചു സൂപ്പര്‍ മെഗാ ഹിറ്റായ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ നാഗവല്ലി എന്ന...

നാഗവല്ലിയുടെ ശബ്ദത്തിലൂടെ നമ്മളെ ഞെട്ടിപ്പിച്ചത് ഭാഗ്യലക്ഷ്മിയല്ല; ഫാസില്‍ വെളിപ്പെടുത്തുന്നു

new

മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ മത്സരിച്ചു അഭിനയിച്ചു സൂപ്പര്‍ മെഗാ ഹിറ്റായ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് പ്രമുഖ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷിയാണ് എന്നാണ് ഇതുവരെ നമ്മള്‍ എല്ലാം കരുതിയിരുന്നത്. എന്നാല്‍ ചിത്രത്തിലെ ഗംഗ എന്ന കഥാപാത്രത്തിന് മാത്രമാണ് ഭാഗ്യ ലക്ഷ്മി ശബ്ദം നല്‍കിയിരിക്കുന്നത് എന്നും നാഗവല്ലിയുടെ ഭാഗം ഡബ് ചെയ്തിരിക്കുന്നത് തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗയാണ് എന്നും ഈ ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍ വെളിപ്പെടുത്തുന്നു.


ശോഭനയക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ദേശീയ പുരസ്‌കാരവും നേടിക്കൊടുത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. നാഗവല്ലിയുടെ സംഭാഷണം ആദ്യം ഡബ് ചെയ്തത് ഭാഗ്യലക്ഷ്മി ആയിരുന്നുവെങ്കിലും അവരുടെ മലയാളം,തമിഴ് സ്വരങ്ങള്‍ തമ്മില്‍ ചില ഇടങ്ങളില്‍ സാമ്യം തോന്നിയത് കൊണ്ട് മാറ്റി ദുര്‍ഗയെ കൊണ്ട് ഡബ് ചെയ്യിക്കുകയായിരുന്നു.

ഈ സത്യം കഴിഞ്ഞ 23 വര്‍ഷമായി ഭാഗ്യലക്ഷ്മിക്കോ ദുര്‍ഗയ്ക്കോ അറിയില്ലായിരുന്നുവെന്ന് പറയുന്ന ഫാസില്‍ ദുര്‍ഗയ്ക്ക് വൈകിയ വേളയില്‍ ദുര്‍ഗയ്ക്ക് വലിയ ഒരു അംഗീകാരം കൂടിയാണ് നല്‍കുന്നത്.

ഇത്രയും വര്‍ഷം ഇക്കാര്യത്തില്‍ താന്‍ നിരാശയായിരുന്നുവെന്നും സത്യം സംവിധായകന്‍ തന്നെ പുറത്തു വിട്ടതില്‍ ഏറെ സന്തോഷിക്കുന്നുണ്ട് എന്നുമായിരുന്നു ദുര്‍ഗയുടെ പ്രതികരണം.

https://youtu.be/XCvuXBOHRG4