മമ്മൂട്ടിയുടെ 'പുതിയ നിയമ'ത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്

മമ്മൂട്ടിയെ നായകനാക്കി എ. കെ. സാജന്‍ ഒരുക്കുന്ന 'പുതിയ നിയമം' എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്‍റെ യു/ എ  സര്‍ട്ടിഫിക്കറ്റ്. ഫെബ്രുവരി ആദ്യവാരം...

മമ്മൂട്ടിയുടെ

puthiya-niyamam-poster1028201592807AM

മമ്മൂട്ടിയെ നായകനാക്കി എ. കെ. സാജന്‍ ഒരുക്കുന്ന 'പുതിയ നിയമം' എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്‍റെ യു/ എ  സര്‍ട്ടിഫിക്കറ്റ്. ഫെബ്രുവരി ആദ്യവാരം ചിത്രം തീയറ്ററുകളില്‍ എത്തും.

ഡിസംബര്‍ അവസാന വാരം പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന്‍റെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടുപോയതിനാലാണ് റിലീസ് വൈകിയത്. ചിത്രത്തിലെ നായികയായ നയന്‍താരയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ വൈകിയതും റിലീസ് മാറ്റിവയ്ക്കാന്‍ കാരണമായി.


പുതിയ നിയമത്തില്‍ മമ്മൂട്ടി അഡ്വ: ലൂയിസ് പോത്തന്‍ എന്ന കമ്യൂണിസ്റ്റ് അനുഭാവിയെ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യയായ വാസുകി അയ്യരെന്ന കഥകളി കലാകാരിയായിട്ടാണ് നയന്‍താര എത്തുന്നത്‌.

വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നും കുടുംബപശ്ചാത്തലങ്ങളില്‍ നിന്നും എത്തുന്ന ഇരുവരും അവരുടെ ജീവിതത്തില്‍ പൊട്ടിമുളക്കുന്ന ചില പ്രശ്നങ്ങളെ എങ്ങനെ നേരിടുന്നു എന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

ജയരാജ് വാര്യര്‍, അജു വര്‍ഗീസ്‌, വിനയ് ഫോര്‍ട്ട്‌ എന്നിവരാണ് പുതിയ നിയമത്തിലെ മറ്റു താരങ്ങള്‍.

മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റായ 'ധ്രുവം' എന്ന ചിത്രത്തിലാണ് സംവിധായകന്‍ എ. കെ. സാജനും മമ്മൂട്ടിയും ഇതിനുമുന്‍പ് ഒന്നിച്ചത്. ധ്രുവത്തിലെ നരസിംഹ മന്നാടിയാരോട് കിടപിടിക്കുമോ പുതിയ നിയമത്തിലെ ലൂയിസ് പോത്തന്‍ എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍.