മമ്മൂട്ടിയുടെ കര്‍ണ്ണചരിതത്തിന്റെ പേര് 'ധര്‍മ്മക്ഷേത്രം'

മധുപാല്‍ മമ്മൂട്ടിയെ നായകനാക്കി അണിയിച്ചോരുക്കുന്ന ചിത്രത്തിന്റെ പേര് നിശ്ചയിയച്ചതായി റിപ്പോര്‍ട്ട്.  ചിത്രത്തിന്  ' ധര്‍മ്മക്ഷേത്രം' എന്ന് നാമകരണം...

മമ്മൂട്ടിയുടെ കര്‍ണ്ണചരിതത്തിന്റെ പേര്

news_180116041914karnan

മധുപാല്‍ മമ്മൂട്ടിയെ നായകനാക്കി അണിയിച്ചോരുക്കുന്ന ചിത്രത്തിന്റെ പേര് നിശ്ചയിയച്ചതായി റിപ്പോര്‍ട്ട്.  ചിത്രത്തിന്  ' ധര്‍മ്മക്ഷേത്രം' എന്ന് നാമകരണം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂച്ചിപിക്കുന്നത്.

മധുപാല്‍-മമ്മൂട്ടി-പി.ശ്രീകുമാര്‍ ടീമിന്റെ ചിത്രം കര്‍ണ്ണന്റെ ചരിതത്തെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തിന് ' കര്‍ണ്ണന്‍ ' എന്ന് തന്നെ പേരിടാനായിരുന്നു  ആദ്യ തീരുമാനം. പക്ഷെ ആര്‍.എസ്. വിമലിന്റെ  സംവിധാനത്തില്‍ പ്രിഥ്വിരാജ് നായകനായി എത്തുന്ന മറ്റൊരു ചിത്രത്തിന്റെ പേര് കര്‍ണ്ണന്‍ എന്ന് തന്നെ നിശ്ചയിച്ചതിനാല്‍  ഈ ചിത്രത്തിനും അതേ പേരിടാന്‍ സാധിക്കാതെ വന്നു.  അതിലാനാണ് ഇപ്പോള്‍ 'ധര്‍മ്മക്ഷേത്രം' എന്ന പേര് ചിത്രത്തിന് നിശ്ചയിച്ചിരിക്കുന്നത്.

കര്‍ണ്ണന്‍ എന്ന കഥാപാത്രത്തെപറ്റി ഏതാണ്ട് 18  വര്‍ഷങ്ങളോളം നീണ്ട ഗവേഷണത്തിന് ശേഷമാണ്   തിരകഥാകൃത്ത് പി.ശ്രീകുമാര്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.