മമ്മൂട്ടിയും കര്‍ണ്ണനാകുന്നു

മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രം കര്‍ണ്ണനെ വെള്ളിത്തിരയില്‍ അനശ്വരനാക്കാന്‍ മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയും.  പി.ശ്രീകുമാര്‍ തിരകഥ രചിച്ച്...

മമ്മൂട്ടിയും കര്‍ണ്ണനാകുന്നു

Mammootty-Karnan-702x336

മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രം കര്‍ണ്ണനെ വെള്ളിത്തിരയില്‍ അനശ്വരനാക്കാന്‍ മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയും.  പി.ശ്രീകുമാര്‍ തിരകഥ രചിച്ച് മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി കര്‍ണ്ണനായി വേഷമിടുന്നത്.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി.ശ്രീകുമാര്‍ 12 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ശേഷം ഇത്രയും വര്‍ഷങ്ങള്‍ അദ്ദേഹം ഈ സിനിമ സാക്ഷാത്കരിക്കാന്‍ ഉള്ള  പരിശ്രമത്തിലായിരുന്നു.


ആര്‍.എസ് വിമല്‍ സംവിധാനം ചെയ്തു പ്രിഥ്വിരാജ് നായകനാകുന്ന കര്‍ണ്ണന്‍ എന്ന് തന്നെ പേരുള്ള മറ്റൊരു ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. അതിനാല്‍ തന്റെ ചിത്രത്തിന് കര്‍ണ്ണന്‍ എന്ന് നാമകരണം ചെയ്യാന്‍ സാധിക്കില്ലെന്നും മറ്റൊരു പേര് ഉടനെതന്നെ നിശ്ചയിക്കുമെന്നും സംവിധായകന്‍ മധുപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജസ്ഥാന്‍ , ആന്ധ്രപ്രദേശ്‌ എന്നിവിടങ്ങളിലായി  ഈ സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വാര്‍ത്ത. ഏകദേശം 50 കോടിയോളം മുടക്കുമുതല്‍ വരുന്ന ചിത്രം മലയാളസിനിമയിലെ തന്നെ ഏറ്റവും വലിയ മുടക്കുമുതലില്‍ നിര്‍മിക്കുന്ന ചിത്രമാണ്.