മലയാളികള്‍ കാത്തിരുന്ന നാല് ചിത്രങ്ങള്‍ ഈ മാസം എത്തുന്നു

ഈ മാസം പ്രധാനമായും നാല് മലയാള ചിത്രങ്ങളാണ് തീയറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടിയുടെ പുതിയ നിയമം, നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജു, ഫഹദ് ഫാസിലിന്റെ...

മലയാളികള്‍ കാത്തിരുന്ന നാല് ചിത്രങ്ങള്‍ ഈ മാസം എത്തുന്നു

Untitled-1

ഈ മാസം പ്രധാനമായും നാല് മലയാള ചിത്രങ്ങളാണ് തീയറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടിയുടെ പുതിയ നിയമം, നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജു, ഫഹദ് ഫാസിലിന്റെ മഹേഷിന്റെ പ്രതികാരം, മഞ്ജു വാര്യർ-കുഞ്ചാക്കോ ബോബൻ ടീമിന്റെ വേട്ട എന്നിവയാണ് ആ ചിത്രങ്ങൾ.

ഇതില്‍ ആദ്യം തീയറ്ററുകളില്‍ എത്തുന്നത് ആക്ഷന്‍ ഹീറോ ബിജുവാണ്. തുടര്‍ന്ന് മഹേഷിന്റെ പ്രതികാരം, പുതിയ നിയമം ഒടുവിലായി വേട്ട എന്നിവയും ഈ മാസം തീയറ്ററുകളില്‍ എത്തും. ആക്ഷന്‍ ഹീറോ ബിജു  4നും മഹേഷിന്റെ പ്രതികാരം 5നും പുതിയ നിയമം  12നുമാണ് എത്തുന്നത്.  വേട്ട 26ന് എത്തും.


നിവിൻ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ആക്ഷൻ ഹീറോ ബിജു'. നിവിൻ പോളിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. ആദ്യമായി ഈ ചിത്രത്തിലൂടെ നിവിൻ പോളി പൊലീസ് ഓഫീസറായി അഭിനയിക്കുന്നു. ബിജു പൗലോസ് എന്ന പൊലീസ് ഇൻസ്‌പെക്ടറുടെ കഥപറയുന്ന ഈ ചിത്രത്തിൽ അനു ഇമ്മാനുവേലാണ് നായിക. ഫുൾ ഓൺ സ്റ്റുഡിയോസിന്റെ ബാനറിൽ നിവിൻ പോളിയും എബ്രിഡ് ഷൈനും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അലക്‌സ് ജെ. പുളിക്കൽ നിർവഹിക്കുന്നു.ജെറി അമൽദേവാണ് സംഗീതം.

ആഷിക്ക് അബു നിർമ്മിച്ച് ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫഹദ് ഫാസിന്റെ മഹേഷിന്റെ പ്രതികാരം. ഇടുക്കിയിൽ ജനിച്ച് വളർന്നയാളാണ് മഹേഷ്. ഫോട്ടോഗ്രാഫറാണയാൾ. മഹേഷിന്റെ മനസ് കവർന്ന പെണ്ണാണ് സൗമ്യ. നോയിഡയിൽ നഴ്‌സായി ജോലി നോക്കുന്ന സൗമ്യയെ വെറുമൊരു ഫോട്ടോഗ്രാഫറിന് കെട്ടിച്ച് കൊടുക്കാൻ അവളുടെ അപ്പച്ചൻ ഒരുക്കമായിരുന്നില്ല. മോഹിച്ചതൊക്കെ കൈവിട്ട് പോകുന്ന സങ്കടങ്ങളുടെ സംഘർഷം നിറഞ്ഞതായിരുന്നു മഹേഷിന്റെ ജീവിതം. കഥ ഇങ്ങനെ വികസിക്കുന്നു.

മമ്മൂട്ടിയെ നായകനാക്കി എ.കെ സാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുതിയ നിയമം. ഇടതുപക്ഷ സഹയാത്രികനും കുടുംബ കോടതി വക്കീലുമായ അഡ്വ. ലൂയിസ് പോത്തന്റെയും നർത്തകിയായ ഭാര്യ വാസുകിയുടെയും അവരുടെ കുടുംബത്തെ പിടിച്ചുലച്ച ഒരു ദുരന്തത്തിന്റെയും കഥയാണ് പുതിയ നിയമം. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നത്.

രാജേഷ് പിള്ളഎന്നിവർ നിർമ്മിച്ച് രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വേട്ട'. കുഞ്ചാക്കോ ബോബൻ, മഞ്ജുവാര്യർ, ഇന്ദ്രജിത്ത് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയരാഘവൻ, കോട്ടയം നസീർ, പ്രേം പ്രകാശ്, ഡോ. റോണി തുടങ്ങിയവരും ചിത്രത്തിലുണ്ട് .അരുൺ ലാൽ രാമചന്ദ്രനാണ് രചന നിർവഹിക്കുന്നത്.