മകരജ്യോതി തെളിഞ്ഞു; മണ്ഡലകാലത്തിനു സമാപനം

ശബരിമല: ഭക്തിസാന്ദ്രമായ മറ്റൊരു മണ്ഡലകാലത്തിനു കൂടി സമാപനമാകുന്നു. ശബരിമലയില്‍ ആയിരകണക്കിന് അയ്യപ്പന്മാര്‍ ഇന്നലെ മകരവിളക്ക് കണ്ടു തൊഴുതു. ...

മകരജ്യോതി തെളിഞ്ഞു; മണ്ഡലകാലത്തിനു സമാപനം

sabarimala

ശബരിമല: ഭക്തിസാന്ദ്രമായ മറ്റൊരു മണ്ഡലകാലത്തിനു കൂടി സമാപനമാകുന്നു. ശബരിമലയില്‍ ആയിരകണക്കിന് അയ്യപ്പന്മാര്‍ ഇന്നലെ മകരവിളക്ക് കണ്ടു തൊഴുതു.  മഞ്ഞുമൂടിയ മല മുകളില്‍ മഹാ ജ്യോതി മൂന്നു വട്ടം തെളിഞ്ഞുകത്തി. ശരണമന്ത്രങ്ങളുമായി  ഭക്തലക്ഷങ്ങള്‍ക്ക് അയ്യപ്പനെ ദര്‍ശിച്ചു മടങ്ങി.

പന്തളത്ത് നിന്ന് ആഘോഷവരവായി വൈകീട്ടോടെ ശരംകുത്തിയിലെത്തിയ തിരുവാഭരണപേടകങ്ങളെ ആചാരപൂര്‍വം ദേവസ്വം പ്രതിനിധികള്‍ സ്വീകരിച്ച് പതിനെട്ടാംപടിയിലേക്ക് ആനയിച്ചു. തിരുവാഭരണങ്ങള്‍ അയ്യന് ചാര്‍ത്തി ദീപാരാധന നടത്തിയതിനുശേഷം പൊന്നമ്പലമേട്ടില്‍ മൂന്നുവട്ടം ജ്യോതി തെളിഞ്ഞു. മാസ പൂജകള്‍ക്ക് ശേഷം ജനുവരി 21ന് ശബരിമല നട അടയ്ക്കും.

Read More >>