കന്യകമാരായി തുടരുവാന്‍ വിദ്യാർത്ഥിനികൾക്ക് നഗരസഭാ ഗ്രാന്‍റ്

സൗത്ത് ആഫ്രിക്ക : യുതുക്കേല ജില്ല നഗരസഭ വിദ്യാർത്ഥിനികളായ യുവതികള്‍ക്ക് ഒരു പ്രത്യേക ഗ്രാന്‍റ് നല്‍കുകയുണ്ടായി. ‘മേയോരല്‍ മെട്രിക് എക്സല്ലെന്‍സ്’...

കന്യകമാരായി തുടരുവാന്‍  വിദ്യാർത്ഥിനികൾക്ക് നഗരസഭാ ഗ്രാന്‍റ്

0ma771d06

സൗത്ത് ആഫ്രിക്ക : യുതുക്കേല ജില്ല നഗരസഭ വിദ്യാർത്ഥിനികളായ യുവതികള്‍ക്ക് ഒരു പ്രത്യേക ഗ്രാന്‍റ് നല്‍കുകയുണ്ടായി. ‘മേയോരല്‍ മെട്രിക് എക്സല്ലെന്‍സ്’ അവാര്‍ഡ്‌ നല്‍കുന്ന ചടങ്ങില്‍ വച്ചാണ് കന്യകമാരായ 16 പെണ്‍കുട്ടികള്‍ക്ക് ‘മെയ്ടെന്‍ ഗ്രാന്‍റ്’ (maiden grant) എന്ന പുതിയ ഒരു അവാര്‍ഡ്‌ നല്‍കിയത്.
“വിവാഹം വരെ നിങ്ങള്‍ കന്യകമാരായി തന്നെ തുടരണം. അല്ലാത്ത പക്ഷം ഈ ലഭിക്കുന്ന ഗ്രാന്‍റ് തിരിച്ചടയ്ക്കെണ്ടതാണ്” മുനിസിപാലിറ്റി വക്താവ് ജബുലാനി മഖോന്സ പറഞ്ഞു.


ഗ്രാന്‍റ് ലഭിച്ച കന്യകരായ 16 പെണ്‍കുട്ടികള്‍ക്കും ഇനി നിരന്തരമായ തുടര്‍ പരിശോധനകള്‍ ഉണ്ട്.എല്ലാ തവണയും അവധിക്കാലം കഴിഞ്ഞു മടങ്ങുമ്പോള്‍,നഗരസഭ ക്രമീകരിക്കുന്ന കന്യകാത്വ പരിശോധനയ്ക്ക് ഇവര്‍ വിധേയരാകണം. ഫലം അനുകൂലമെങ്കില്‍ മാത്രമേ അവര്‍ക്ക് ഈ ഗ്രാന്‍റ് തുടര്‍ന്ന് ലഭിക്കുകയുള്ളൂ.അല്ലാത്ത പക്ഷം വാങ്ങിയ തുക തിരിച്ചടയ്ക്കുകയും വേണം.

"ഇത് ഒരു പ്രത്യേക പ്രോത്സാഹനമാണ്. ലൈംഗീക താല്പര്യം അനുഭവപ്പെടുന്നവര്‍ക്ക് പഠനങ്ങളില്‍ ശ്രദ്ധ ചെലുത്തുവാന്‍ കഴിയില്ല.പൂര്‍ണ്ണ സമര്‍പ്പണം ഇല്ലാത്ത പഠനം കൊണ്ട് അവര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുകയില്ല. ഈ സന്ദേശം നല്കാന്‍ ആണ് ഞങ്ങള്‍ മെയ്ഡന്‍ ഗ്രാന്‍റ് നല്‍കുന്നതിലൂടെ ഉദേശിക്കുന്നത്”

“ഈ ഗ്രാന്‍റ് നല്‍കുവാനുള്ള നൂതനമായ ആശയം യുതുക്കേല ജില്ല മേയര്‍ ഡോടു മാസിബുക്കൊയുടെതാണ്.
പെണ്‍കുട്ടികള്‍ നിര്‍മ്മലരും,പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുമായി മാറുവാന്‍ വേണ്ടിയാണ് ഈ അവാര്‍ഡ്‌. കഴിഞ്ഞ വര്‍ഷം പഠന വിഷങ്ങളില്‍ മികവു പുലര്‍ത്തിയ നൂറിലധികം  വിദ്യാർത്ഥിനികൾക്ക്  ഞങ്ങള്‍ അവാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്.
അതില്‍ കന്യകത്വം നഷ്ടപ്പെട്ടവരും ഉള്‍പ്പെടുന്നു." മഖോന്‍സാ പറഞ്ഞു.

യുതുക്കേല നഗരസഭയുടെ ഈ നടപടിയില്‍ ഭിന്ന അഭിപ്രായങ്ങളാണ്, പൊതുജനങ്ങള്‍ക്കുള്ളത്

നിരന്തരമായ കന്യാകത്വ പരിശോധനകള്‍ക്ക് വിധേയരാകുന്ന പെണ്‍കുട്ടികളുടെ മാനസിക നിലവാരത്തിനു തന്നെ തകര്‍ച്ചയുണ്ടാകും. ലൈംഗീക ബന്ധത്തിലൂടെ അല്ലാതെ തന്നെ കന്യാചര്‍മ്മം ഉടയുമെന്നിരിക്കെ, സ്പോര്‍ട്സ് ഇനങ്ങളില്‍ പോലും പങ്കെടുക്കാതെ പെണ്‍കുട്ടികള്‍ സ്വയമേവ ഉള്‍വലിയും. നമ്മള്‍ ജീവിക്കുന്നത് ഇരുപതൊന്നാം നൂറ്റാണ്ടിലാണ്.പൈതൃക സംസ്കാരത്തെ നില നിര്‍ത്തേണ്ടത്, നിയമ പരമായ അബദ്ധങ്ങള്‍ കാണിച്ചു കൊണ്ടല്ല.

പെണ്‍കുട്ടികള്‍ക്ക് ലോകത്തിലേക്ക്‌ ഉള്ള വഴി കാണിച്ചു കൊടുക്കു, ഇരുണ്ട ഭൂഖണ്ടത്തിലേക്ക് അവരെ തളച്ചിടുകയല്ല വേണ്ടത്.

‘മെയ്ഡന്‍ ഗ്രാന്റി'നെ എതിര്‍ക്കുന്നവരുടെ വാദങ്ങള്‍ ആണിത്.
ഭൂരിപക്ഷം സൗത്ത് ആഫ്രിക്കന്‍ ജനതയും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്. വിദ്യാഭ്യാസം നേടി തങ്ങളുടെ പെണ്മക്കളും മനുഷ്യരായി ജീവിക്കണം എന്ന് കരുതുന്നവരെ, ധനസഹായത്തിന്‍റെ പേരില്‍ അടിമകളാക്കി പരിഹസിക്കുകയാണ് യുതുക്കേല നഗരസഭ ചെയ്തിരിക്കുന്നതെന്ന് ഇക്കൂട്ടര്‍ പറയുന്നു.

Read More >>