അത് ധര്‍മ്മക്ഷേത്രമല്ലെന്ന് മധുപാല്‍

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി കര്‍ണന്‍റെ കഥ  പറയുന്ന ചിത്രത്തിന്‍റെ പേര് 'ധര്‍മ്മക്ഷേത്രം' എന്നാണെന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് സംവിധായകന്‍...

അത് ധര്‍മ്മക്ഷേത്രമല്ലെന്ന് മധുപാല്‍madhupal-in-malayalam-movie-saaradhi_1400149713130

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി കര്‍ണന്‍റെ കഥ  പറയുന്ന ചിത്രത്തിന്‍റെ പേര് 'ധര്‍മ്മക്ഷേത്രം' എന്നാണെന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് സംവിധായകന്‍ മധുപാല്‍ രംഗത്ത്.

ചിത്രത്തിന്‍റെ പേര് 'ധര്‍മ്മക്ഷേത്രം' എന്നല്ലെന്നും, ഇതൊക്കെ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും മധുപാല്‍ വിശദീകരിച്ചു. ഈ ചിത്രം ഒരുപാട് മുന്നൊരുക്കങ്ങള്‍ വേണ്ടിവരുന്ന ഒരു ബിഗ്‌ ബജറ്റ് ചിത്രമാണെന്നും ഇന്നു പ്രഖ്യാപിച്ചു നാളെ തുടങ്ങാന്‍ പറ്റുന്ന ഒരു കൊച്ചു സിനിമയല്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്‍റെ  പേരും മറ്റു വിശദാംശങ്ങളും താന്‍ തന്നെ ഉടനെ പുറത്ത് വിടുന്നതായിരിക്കും എന്നദ്ദേഹം വ്യക്തമാക്കി.

ചിത്രത്തെക്കുറിച്ച്  ഒട്ടേറെ ദുഷ്പ്രചരണങ്ങള്‍ പലരും നടത്തുന്നുന്നുണ്ടെന്നും,  കര്‍ണ്ണനെ അവതരിപ്പിക്കാന്‍ താന്‍ മമ്മൂട്ടിയെ തിരഞ്ഞെടുത്തതില്‍ പലര്‍ക്കും അമര്‍ഷം ഉണ്ടെന്നും മധുപാല്‍ ആരോപിച്ചു. മഹാഭാരതം നേരെ വായിക്കാത്തവരാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.