ആപ്പിളിനെ വെല്ലാൻ മലയാളികളുടെ മാംഗോ വരുന്നു

ഐ ഫോണിനെ വെല്ലാൻ മാംഗോ ഫോൺ അഥവാ എംഫോൺ എന്ന പുതിയ ആശയവുമായി ഒരു കൂട്ടം മലയാളികള്‍ രംഗത്ത്. പേര് സൂച്ചിപിക്കുന്നത് പോലെ മാംഗോ (മാങ്ങ)യാണ് കമ്പനിയുടെ...

ആപ്പിളിനെ വെല്ലാൻ മലയാളികളുടെ മാംഗോ വരുന്നു

iphone_6_3058505b

ഐ ഫോണിനെ വെല്ലാൻ മാംഗോ ഫോൺ അഥവാ എംഫോൺ എന്ന പുതിയ ആശയവുമായി ഒരു കൂട്ടം മലയാളികള്‍ രംഗത്ത്. പേര് സൂച്ചിപിക്കുന്നത് പോലെ മാംഗോ (മാങ്ങ)യാണ് കമ്പനിയുടെ മുദ്ര. എംഫോണുകൾക്ക് 5800 രൂപ മുതൽ 34000 രൂപ വരെയാണു വില.

കൊറിയയില്‍  രൂപകൽപ്പന ചെയ്ത ഫോണ്‍ പുറത്തിറക്കുന്നത് എംഫോൺ ഇലക്ട്രോണിക്സ് ആന്റ് ടെക്നോളജീസ് ലിമിറ്റഡാണ്. തുടക്കം എന്ന നിലയില്‍ ഇപ്പോള്‍ ഫോണിനൊപ്പം  ബ്ലൂടൂത്ത്, വയർലെസ് ചാർജർ, പവർ ബാങ്ക്, സെൽഫി സ്റ്റിക്ക് എന്നിവയും കമ്പനി നല്‍കും.


അമിതാഭ് ബച്ചനും സച്ചിൻ തെൻഡുൽക്കറും ബ്രാൻഡ് അംബാസഡർമാരായ ഈ ഫോണ്‍ ഈ മാസം 29 മുതല്‍ കേരളം, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, കർണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിപണനം ആരംഭിക്കും.

ഒരു തവണ ചാർജ് ചെയ്താൽ മൂന്നു ദിവസം നിൽക്കുന്ന 6050 എംഎഎച്ച് ശേഷിയുള്ള ബാറ്ററി, 23 എംബി ക്യാമറ, പൊട്ടാത്ത ഗോറില്ല ഗ്ലാസും ഈ ഫോണിന്‍റെ സവിശേഷതകളാണ്. പ്രത്യേക കണ്ണട വയ്ക്കാതെ തന്നെ ത്രീഡി കാണാം. ത്രീ ജിബി റാമും 32 ജിബി മെമ്മറിയുമുണ്ട്. മെമ്മറി കാർഡിട്ട് 128 ജിബി വരെ വികസിപ്പിക്കാം. എട്ട് എംപി സെൽഫി ക്യാമറയുമുണ്ട്.

മാംഗോഫോൺ ടെക്നോളജീസിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്  കൽപ്പറ്റ മൂങ്ങനാനിയിൽ ആന്റോ അഗസ്റ്റിൻ, റോയി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരാണ്.

Read More >>