ശരീര കൊഴുപ്പില്‍ നിന്നും ഉണ്ടാക്കിയ സോപ്പ്, മുന്‍ കാമുകനുള്ള സമ്മാനം

അമിതവണ്ണം കാരണം തന്നെ ഉപേക്ഷിച്ച കാമുകന് ,ശരീരത്തിലെ കൊഴുപ്പില്‍ നിന്നുണ്ടാക്കിയ സോപ്പ് സമ്മാനമായി നല്‍കി യുവതിയുടെ മധുര പ്രതികാരം. ചൈനയിലെ ഹേനന്‍...

ശരീര കൊഴുപ്പില്‍ നിന്നും ഉണ്ടാക്കിയ സോപ്പ്, മുന്‍ കാമുകനുള്ള സമ്മാനം

569742fcc4618897678b4587അമിതവണ്ണം കാരണം തന്നെ ഉപേക്ഷിച്ച കാമുകന് ,ശരീരത്തിലെ കൊഴുപ്പില്‍ നിന്നുണ്ടാക്കിയ സോപ്പ് സമ്മാനമായി നല്‍കി യുവതിയുടെ മധുര പ്രതികാരം. ചൈനയിലെ ഹേനന്‍ പ്രവിശ്യയിലാണ് രാജ്യത്തെ പ്രധാന സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്ക് ആയ വീബോയില്‍, വൈറല്‍ ആയ സംഭവം നടന്നത് .

ഒരു വര്‍ഷം മുമ്പാണ്, സിയായിയോയെ കാമുകന്‍ യാന്‍ങ്ങ് ഉപേക്ഷിക്കുന്നത്. തുടര്‍ന്ന് സിയായിയോ, ലിപോസക്ഷന്നു വിധേയമായി, അമിത ഭാരം കുറച്ചു.

സര്‍ജറിക്ക് മുന്പും ശേഷവും ഉള്ള ചിത്രങ്ങള്‍ വീബോയില്‍ പ്രസിദ്ധപ്പെടുത്തിയ യുവതി, ഒന്ന് കൂടി ചെയ്തു.തന്‍റെ ശരീരത്തില്‍ നിന്നും നീക്കം ചെയ്ത കൊഴുപ്പുമായി ഉണ്ടാക്കിയ സോപ്പ്, സോഷ്യല്‍ മീഡിയയില്‍ കൂടി കാമുകന്നു സമ്മാനമായി നല്‍കി.


“ യാന്‍ങ്ങ് ,കഴിഞ്ഞ സ്പ്രിംഗ് ഫെസ്റ്റിവല്‍ താങ്കള്‍ ഓര്‍ക്കുന്നു എന്ന് കരുതുന്നു.ഈ വര്‍ഷം നിന്നോടാപ്പം ആഘോഷിക്കുവാന്‍ കഴിയാത്തതിനാല്‍ ഞാന്‍ നിനക്ക് ഒരു സമ്മാനം നല്‍കുന്നു. കവര്‍ കണ്ടു പുസ്തകത്തെ വിലയിരുത്തുന്ന എല്ലാ പുരുഷന്മാര്‍ക്കും കൂടിയാണ് എന്‍റെ ഈ സമ്മാനം. എന്‍റെ ശരീരത്തില്‍ നിന്നും ഒഴിവാക്കിയ കൊഴുപ്പ് കൊണ്ടുള്ള ഈ സോപ്പ് താങ്കളുടെ അമ്മയ്ക്ക് ഉപയോഗിക്കാവുന്നതാണ്.”

5000 ത്തിലധികം പേരാണ് വീബോ.കോമില്‍ കൂടി ഈ പോസ്റ്റ്‌ പങ്കിട്ടത്. പോസ്റ്റ്‌ ചെയ്ത ദിവസം തന്നെ 3500 പേര്‍ കമെന്‍റ് ചെയ്ത് റെക്കോര്‍ഡും ഈ പോസ്റ്റിന്നു തന്നെ.

“ സിയായിയോ, നീ എന്നും സുന്ദരിയായിരുന്നു ...യാന്‍ങ്ങ് നിന്നെ ഉപേക്ഷിച്ചത് നിന്‍റെ അഴകളവുകള്‍ കാരണമല്ല ..അതുറപ്പ്‌ !” വീബോയില്‍ പോസ്റ്റ്‌ ചെയ്യപ്പെട്ട ഒരു പ്രതികരണം ഇങ്ങനെ.

സിയായിയോയ്ക്കുള്ള പിന്തുണ വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു .