ലെനോവോ കെ4 നോട്ട് വിപണിയിലേക്ക്

ലെനോവോ കെ3 നോട്ടിന്‍റെ 2015ലെ വിജയം ആവര്‍ത്തിക്കാന്‍ ലെനോവോ കെ4 നോട്ട് ഇന്ന് വിപണിയിലെത്തും. 10,000 മുതല്‍ 13,000 രൂപയ്ക്കകത്ത്‌ വില വരുന്ന ലെനോവോ...

ലെനോവോ കെ4 നോട്ട്  വിപണിയിലേക്ക്

Lenovo-Vibe-K4-Note

ലെനോവോ കെ3 നോട്ടിന്‍റെ 2015ലെ വിജയം ആവര്‍ത്തിക്കാന്‍ ലെനോവോ കെ4 നോട്ട് ഇന്ന് വിപണിയിലെത്തും. 10,000 മുതല്‍ 13,000 രൂപയ്ക്കകത്ത്‌ വില വരുന്ന ലെനോവോ കെ4 സാധാരണക്കാരുടെ ഇടയില്‍ വീണ്ടും വിപ്ലവം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

ലെനോവോ കെ3-യുടെ ആകര്‍ഷകമല്ലാത്ത ഡിസൈന്‍ ഒഴിവാക്കി വൈബ് സീരീസിന്‍റെത് പോലെയുള്ള ഡിസൈനാണ് ലെനോവോ കെ4 ഉപയോഗിച്ചിരിക്കുന്നത്. മുന്നിലെ ഡ്യുവല്‍ സ്പീക്കറും പിന്നിലെ ഫിംഗര്‍ പ്രിന്റ് സെന്‍സറും ലെനോവോ കെ4-ന്‍റെ പ്രത്യേകതയാണ്.

തീയറ്റര്‍ മാക്സിന്‍റെ സഹായത്തോടെ ലെനോവോ കെ3-യെകാളും ഉയര്‍ന്ന നിലവാരത്തിലുള്ള ടി ഡിസ്പ്ലയാണ് ലെനോവോ കെ4-ല്‍ ഒരുക്കിയിട്ടുള്ളത്. ലെനോവോ k4-നോടൊപ്പമുള്ള എഎന്‍ടി വിആര്‍ ഹെഡ്സെറ്റ് ചെവികള്‍ക്ക് പുതിയ അനുഭവമായിരിക്കും.ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്‌ ഓപ്പറെറ്റിംഗ് സിസ്റ്റം ആണ് ലെനോവോ കെ4-ന്‍റെ മറ്റൊരു പ്രത്യേകത.

Read More >>