എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മദ്യനയം പുനഃപരിശോധിക്കുമെന്ന് സിപിഐ

തിരുവനന്തപുരം: ഈ വരുന്ന ഏപ്രില്‍-മെയ് മാസത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ നിലവിലെ മദ്യനയം...

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മദ്യനയം പുനഃപരിശോധിക്കുമെന്ന് സിപിഐ

kanam-2

തിരുവനന്തപുരം: ഈ വരുന്ന ഏപ്രില്‍-മെയ് മാസത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചു എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ നിലവിലെ മദ്യനയം പുന:പരിശോധിക്കുമെന്ന സൂചന നല്‍കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

അധികാരത്തില്‍ വന്നാല്‍ ഇപ്പോഴത്തെ നയം പുന:പരിശോധിക്കുമെന്നും ഒന്ന് കൂടെ വ്യക്തമായി ആലോചിച്ച ശേഷം പുതിയ നയംപ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.എം. സുധീരനും കെ. ബാബുവും അവകാശപ്പെടുന്നതുപോലെ ഈ മദ്യനയം കേരളത്തിന് ഗുണം ചെയ്തില്ലയെന്നും  മദ്യനിരോധമല്ല മദ്യവര്‍ജനമാണ് സി.പി.ഐയുടെയും എല്‍.ഡി.എഫിന്‍െറയും നിലപാട് എന്നും അദ്ദേഹം വ്യക്തമാക്കി.

ബാര്‍ തൊഴിലാളികള്‍ക്കു പുനരധിവാസവും പുതുക്കിയ മദ്യനയവുമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത് എന്ന സൂചന നല്‍കിയ അദ്ദേഹം എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കും എന്നും കൂട്ടി ചേര്‍ത്തു.

മദ്യനയം സുപ്രീംകോടതി അംഗീകരിച്ചെന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറയും കെ. ബാബുവിന്‍െറയും അവകാശവാദം പൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു.

Read More >>