സര്‍ക്കാരിനെതിരെ ലാവ്‌ലിന്‍ കമ്പനി ഹൈക്കോടതിയില്‍

കൊച്ചി: കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കേരള സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനി ഹൈക്കോടതിയില്‍. ഇതാദ്യാമായാണ് കനേഡിയന്‍ കമ്പ...

സര്‍ക്കാരിനെതിരെ ലാവ്‌ലിന്‍ കമ്പനി ഹൈക്കോടതിയില്‍

kerala-high-court

കൊച്ചി: കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കേരള സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനി ഹൈക്കോടതിയില്‍. ഇതാദ്യാമായാണ് കനേഡിയന്‍ കമ്പനിയായ ലാവ്‌ലിന്‍ കേരളത്തില്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചതാണ് ലാവ്‌ലിന്‍ ഇടപാട്.

ലാവലിന്‍ കേസില്‍ സി.പി.എം പി.ബി അംഗം പിണറായി വിജയനെയും മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കിയ നടപടിക്കെതിരായ സര്‍ക്കാര്‍ ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജിയുമായി ബന്ധപ്പെട്ട് ലാവലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന ആവശ്യം വി.എസ് അച്യുതാനന്ദന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷാജഹാന്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരമാണ് കമ്പനി അഭിഭാഷകന്‍ ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

2014 മാര്‍ച്ച്, സെപ്റ്റംബര്‍ മാസങ്ങളിലും 2015 ജനുവരിയിലും ലാവലിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നടപടിയുമായി മുന്നോട്ടു പോകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ലാവലിന്‍ കമ്പനി കോടതിയെ സമീപിച്ചത്.

Read More >>