കോടതി ഉപഹര്‍ജി അംഗീകരിച്ചു; ഫെബ്രുവരി അവസാനവാരം വാദം കേള്‍ക്കും

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉള്‍പ്പടെ 15 പേരെ കുറ്റവിമുക്തരാക്കിയ കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍...

കോടതി ഉപഹര്‍ജി അംഗീകരിച്ചു; ഫെബ്രുവരി അവസാനവാരം വാദം കേള്‍ക്കും

new

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉള്‍പ്പടെ 15 പേരെ കുറ്റവിമുക്തരാക്കിയ കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹര്‍ജി ഹൈകോടതി അംഗീകരിച്ചു. ഈ ഹര്‍ജിയില്‍  ഫെബ്രുവരി രണ്ടാം വാരം കോടതി വാദം കേള്‍ക്കും.

പത്തും പതിനഞ്ചും വര്‍ഷം പഴക്കമുള്ള കേസുകള്‍ വരെ പരിഗണിയ്ക്കാന്‍ കിടക്കുന്നുണ്ട് എങ്കിലും  പൊതുഖജനാവിനെ ബാധിയ്ക്കുന്ന കാര്യമെന്ന നിലയില്‍ ഇതിനു പ്രധാന്യം നല്‍കേണ്ടതുണ്ടെന്നു പറഞ്ഞ കോടതി ഹര്‍ജി അടിയന്തരമായി പരിഗണിയ്‌ക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി.


തിരഞ്ഞെടുപ്പ് അടുത്തുവരുന്നതും പിണറായി വിജയന്റെ നേതൃത്വത്തിൽ ജാഥ തുടങ്ങുന്നതും കണക്കിലെടുത്ത് രാഷ്ട്രീയ ലാക്കോടെയാണ് സർക്കാർ ഹർജി നൽകിയതെന്ന് പിണറായി വിജയന്റെ അഭിഭാഷകൻ എം.കെ. ദാമോദരൻ വാദിച്ചു. ഒരു കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറിയാൽ പിന്നീട് ഇടപെടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും അദ്ദേഹം വാദിച്ചു.

റിവിഷൻ ഹർജികൾ വേഗം കേൾക്കണമെന്നതാണോ സി.ബി.ഐയുടെയും നിലപാടെന്ന് കോടതി ചോദിച്ചു. സി.ബി.ഐ സർക്കാരിന്റെ ഭാഗമാണെന്നും സർക്കാരിന്റെ വാദം സി.ബി.ഐയുടേതു കൂടിയാണെന്നുമായിരുന്നു അഭിഭാഷകനായ പി. ചന്ദ്രശേഖരപിള്ളയുടെ മറുപടി. റിവിഷൻ ഹർജികൾ പരിഗണിക്കുന്ന വിഷയത്തിൽ കോടതിയുടെ താത്പര്യവും സൗകര്യവും കണക്കിലെടുത്തുള്ള തീരുമാനം അംഗീകരിക്കുമെന്നും അഡ്വ. ചന്ദ്രശേഖരപിള്ള വ്യക്തമാക്കി. തുടർന്നാണ് റിവിഷൻ ഹർജികൾ ഫെബ്രുവരി അവസാന ആഴ്ച പരിഗണിക്കാനായി ഹൈക്കോടതി തീരുമാനിച്ചത്.

Read More >>