ലാവ്‌ലിന്‍ കേസ്‌; കീഴ്കോടതി വിധിയുടെ നിലനില്‍പ്പ്‌ സംശയകരമെന്ന് ഹൈക്കോടതി

കൊച്ചി : ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് വീണ്ടും തിരിച്ചടി. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്‌തമാക്കിയ കീഴ്‌കോടതി...

ലാവ്‌ലിന്‍ കേസ്‌; കീഴ്കോടതി വിധിയുടെ നിലനില്‍പ്പ്‌ സംശയകരമെന്ന് ഹൈക്കോടതി

new

കൊച്ചി : ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് വീണ്ടും തിരിച്ചടി. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്‌തമാക്കിയ കീഴ്‌കോടതി വിധിയുടെ നിലനില്‍പ്പ്‌ സംശയാസ്‌പദമെന്ന്‌ ഹൈക്കോടതി നിരീക്ഷിച്ചു.  പൊതുഖജനാവിന്‌ നഷ്‌ടമുണ്ടായ കേസ് എന്ന നിലയില്‍ പരിഗണിച്ചു എത്രയും വേഗം ഈ കേസില്‍ തീര്‍പ്പ്‌ ഉണ്ടാക്കണം എന്നും കോടതി പറഞ്ഞു.

കേസില്‍ വിചാരണ കൂടാതെ പ്രതികളെ കുറ്റവിമുക്‌തരാക്കിയെങ്കില്‍ അത്‌ പ്രസക്‌തമാണെന്നും ഇതിനെ സംശയ ദൃഷ്ടിയോടെയാണ് കാണേണ്ടത് എന്നും കോടതി നിരീക്ഷിച്ചു.

പിണറായിയെ കുറ്റവിമുക്‌തനാക്കിയതിന്‌ എതിരെയുള്ള ഹര്‍ജി അടുത്തമാസം അവസാനം പരിഗണിക്കാനാണ്‌ ഹൈക്കോടതി തീരുമാനം.

Read More >>