സുധീരന് ലാവലിന്‍ കേസില്‍ നിലപാടില്ല : കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ലാവലിൻ കേസിൽ സർക്കാരിന്‍റെയും സി.ബി.ഐയുടേയും വാദങ്ങളിൽ കഴമ്പുണ്ടെന്ന് ഹൈകോടതി നിരീക്ഷിച്ചിട്ടും സി.പി.എം നേതാക്കൾ പ്രതികരിക്കാത്തത് ന്യ...

സുധീരന് ലാവലിന്‍ കേസില്‍ നിലപാടില്ല : കോടിയേരി ബാലകൃഷ്ണന്‍

maxresdefault

തിരുവനന്തപുരം: ലാവലിൻ കേസിൽ സർക്കാരിന്‍റെയും സി.ബി.ഐയുടേയും വാദങ്ങളിൽ കഴമ്പുണ്ടെന്ന് ഹൈകോടതി നിരീക്ഷിച്ചിട്ടും സി.പി.എം നേതാക്കൾ പ്രതികരിക്കാത്തത് ന്യായീകരണങ്ങൾ ഇല്ലാത്തതിനാലാണെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം  സുധീരൻ ആരോപിച്ചിരുന്നു. ലാവലിൻ അഴിമതിയോട് പ്രതികരിക്കാനില്ലെന്ന സി.പി.എം നിലപാട് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടിക്ക് ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

സുധീരന്‍റെ ഈ പരാമര്‍ശങ്ങള്‍ക്ക് ഉള്ള മറുപടിയുമായിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് എത്തിയത്.


ലാവലിൻ കേസിനെ കുറിച്ച് സുധീരന് ഇതുവരെ വ്യക്തമായ ഒരു നിലപാട് എടുക്കാന്‍ സാധിച്ചിട്ടില്ലയെന്നു കോടിയേരി പറഞ്ഞു.

ഇപ്പോള്‍ കേസിനെ കുറിച്ച് യുഡിഎഫ് കാട്ടുന്ന ആവലാതിയും ധ്രിതിയും ഒക്കെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ്. ലാവലിന്‍ തിരഞ്ഞെടുപ്പ് വിഷയമാക്കുന്ന യു.ഡി.എഫ് നടപടി കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ വിലപ്പോവില്ലയെന്നു കോടിയേരി പറയുന്നു.

Read More >>