വാട്ട്സപ്പിൽ കൂടി പീഡനരംഗങ്ങള്‍ പുറത്ത്: യുവതി ആത്മഹത്യ ചെയ്തു

മുസാഫർനഗർ(ലക്നോവ്):  ലൈംഗികമായി പീഡിപ്പിക്കപ്പെട്ട 40കാരി യുവതി ആത്മഹത്യ ചെയ്തു. പീഡനരംഗങ്ങൾ വാട്ട്സപ്പിലൂടെ പുറത്ത് വന്നതിന്റെ ആഘാതത്തിലായിരുന്നു...

വാട്ട്സപ്പിൽ കൂടി പീഡനരംഗങ്ങള്‍ പുറത്ത്: യുവതി ആത്മഹത്യ ചെയ്തു

sexual-assault

മുസാഫർനഗർ(ലക്നോവ്):  ലൈംഗികമായി പീഡിപ്പിക്കപ്പെട്ട 40കാരി യുവതി ആത്മഹത്യ ചെയ്തു. പീഡനരംഗങ്ങൾ വാട്ട്സപ്പിലൂടെ പുറത്ത് വന്നതിന്റെ ആഘാതത്തിലായിരുന്നു യുവതി മരണം സ്വയം വരിച്ചത് .വിഷം ഉള്ളിൽ ചെന്നാണ് മരണം.പോലീസ് കേസെടുത്തു പ്രതി ഷാഹിദിനെ അറസ്റ്റ് ചെയ്തു.

ആരോഗ്യരംഗത്തെ 'ആശ പ്രവർത്തകയാണ് യുവതി. പ്രതിയായ യുവാവിന്റെ ,സഹോദര ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് യുവതി മൂന്നു മാസങ്ങൾക്ക് മുമ്പ് ആ വീടുമായി പരിചയത്തിലാകുന്നത്.


30 സെക്കൻഡ് ദൈർഘമുള്ള വാട്ട്സപ്പ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ഒരു വയലിലാണ് എന്ന് മുസാഫർനഗർ എസ്.എസ്.പി ,കെ.ബി സിംഗ് പറഞ്ഞു. യുവതിയോ,ഭർത്താവോ പീഡനനത്തെ കുറിച്ച് മുമ്പ് പരാതി നൽകിയിരുന്നില്ലെന്നും, യുവതിയുടെ ആത്മഹത്യയ്ക്ക് ശേഷം മാത്രമാണ് ഭർത്താവ് പരാതിപ്പെട്ടതെന്നും സിംഗ് പറഞ്ഞു.

സമീപ ജില്ലകളിലെ സഹപ്രവർത്തകരായ നൂറോളം ആശപ്രവർത്തകർ ചേർന്ന് പ്രതിഷേധം സമരസംഘടിപ്പിച്ചു. കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം ലഭിക്കാതെ ശവസംസ്കാരം നടത്തുവാൻ അനുവദിക്കുകയില്ല എന്ന നിലപാട് സമരക്കാർ കൈക്കൊണ്ടത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. .യുവതിയും, പ്രതിയും വ്യത്യസ്ഥ മതസ്ഥരാണെന്നും സംഘർഷം വർദ്ധിപ്പിക്കുവാൻ ഇടയാക്കി.
കിടപ്പ് രോഗിയായ ഭർത്താവും, മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം പുലർത്തിയിരുന്നത് യുവതിയാണ്. വാട്സ പ്പിലൂടെ വീഡിയോ പ്രചരിച്ചപ്പോൾ ഭർത്താവ് തന്നെ ചോദ്യം ചെയ്തുവെന്നും ലോകം മുഴുവൻ താൻ തന്നെയാണ് കുറ്റക്കാരിയായി വിധിക്കുന്നതെന്നും യുവതി സുഹൃത്തിനോട് പറഞ്ഞിരുന്നു.
ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ധനസഹായമായ 80,000 രൂപ കുടുംബത്തിന് കൈമാറി. പ്രതിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു .