സുധീരന്റെ ജനരക്ഷയാത്രയില്‍ നിന്നും മുല്ലപ്പള്ളി വിട്ടുനില്‍ക്കുന്നു; കെപിസിസി വിശദീകരണം തേടിയേക്കും

വടകര : കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍നിന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി വിട്ടു നില്‍ക്കുന്നത്...

സുധീരന്റെ ജനരക്ഷയാത്രയില്‍ നിന്നും മുല്ലപ്പള്ളി വിട്ടുനില്‍ക്കുന്നു; കെപിസിസി വിശദീകരണം തേടിയേക്കും

mullappally

വടകര : കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍നിന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി വിട്ടു നില്‍ക്കുന്നത് കോണ്‍ഗ്രസ്സിന് ഉള്ളില്‍ തന്നെ വിവാദമാകുന്നു.

യാത്രയുടെ കോഴിക്കോട്‌ ജില്ലയിലെ ആദ്യദിവസ പര്യടന സമാപനം മുല്ലപ്പള്ളിയുടെ വീടിനു സമീപമായിരുന്നുവെങ്കിലും സ്ഥലത്ത് ഉണ്ടായിരുന്ന മുല്ലപ്പള്ളി സമ്മേളനത്തില്‍ പങ്കെടുത്തില്ല.  പാര്‍ട്ടി പുനഃസംഘടനയില്‍ തനിക്കൊപ്പംനിന്നവരെ തഴഞ്ഞു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുല്ലപ്പള്ളി യാത്രയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതേസമയം, മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വടകരയിലെ സുധീരന്റെ പരിപാടിയിലേക്കു മുല്ലപ്പള്ളിയെ ക്ഷണിച്ചിരുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.


മാധ്യമപ്രവര്‍ത്തകര്‍ മുല്ലപ്പള്ളിയുടെ അസാന്നിധ്യത്തെകുറിച്ച്‌ ചോദിച്ചപ്പോള്‍ മണ്ഡലത്തില്‍ പരിപാടിയുള്ളതുകൊണ്ടാകാം പങ്കെടുക്കാത്തതെന്നായിരുന്നു സുധീരന്റെ വിശദീകരണം.  യോഗത്തിൽ പങ്കെടുക്കാത്തിനെ തുടർന്ന്  മുല്ലപ്പള്ളി രാമചന്ദ്രനോട് സംസ്ഥാന കോൺഗ്രസ് നേതൃത്വം വിശദീകരണം തേടിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Read More >>