കലാ കിരീടം കോഴിക്കോടിന്

തിരുവനന്തപുരം: തിരുവനനതപുരത്ത് ഇന്നലെ സമാപിച്ച 56മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ല ജേതാക്കളായി. തുടര്‍ച്ചയായി പത്താം തവണയാണ് കോഴിക്ക...

കലാ കിരീടം കോഴിക്കോടിന്

56th_kerala_school_kalolsavam_2016_tvm

തിരുവനന്തപുരം: തിരുവനനതപുരത്ത് ഇന്നലെ സമാപിച്ച 56മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ല ജേതാക്കളായി. തുടര്‍ച്ചയായി പത്താം തവണയാണ് കോഴിക്കോട് കിരീടത്തില്‍ മുത്തമിടുന്നത്. 919 പോയിന്റ് നേടിയാണ് കോഴിക്കോടിന്റെ ചരിത്ര നേട്ടം.പാലക്കാടിന് 914 പോയിന്റു നേടി രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 908 പോയിന്റോടെ  കണ്ണൂര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കോഴിക്കോട് ജില്ലക്ക് വേണ്ടി കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരീഷ് ചോലയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബില്‍ നിന്ന് സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി.
കലോത്സവത്തിന്റെ ഭാഗമായി നടന്ന സംസ്കൃത കലോത്സവത്തിൽ കാസർഗോഡ്, പാലക്കാട്, മലപ്പുറം, തൃശൂർ, കണ്ണൂർ, എറണാകുളം എന്നീ ജില്ലകൾ 95 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി. 93 പോയിന്റ് നേടിയ കോഴിക്കോട് രണ്ടാം സ്ഥാനവും 91 പോയിന്റ് നേടിയ പത്തനംതിട്ട മൂന്നാം സ്ഥാനവും ഉറപ്പിച്ചു.

അറബിക് കലോത്സവത്തിൽ 95 പോയിന്റുകളോടെ കാസർഗോഡ്, കണ്ണൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകൾ മുന്നിലെത്തി. 93 പോയിന്റുമായി തൃശൂർ, വയനാട്, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകൾ രണ്ടാമതും 90 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തും എത്തി.

Read More >>