കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ രാജിവെച്ചു

ആര്‍എസ്പി  നേതാവും കുന്നത്തൂര്‍ എംഎല്‍എയും ആയ കോവൂര്‍ കുഞ്ഞുമോന്‍ രാജിവെച്ചു. എംഎല്‍എ സ്ഥാനവും പാര്‍ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനവും...

കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ രാജിവെച്ചു

kovoor
ആര്‍എസ്പി  നേതാവും കുന്നത്തൂര്‍ എംഎല്‍എയും ആയ കോവൂര്‍ കുഞ്ഞുമോന്‍ രാജിവെച്ചു. എംഎല്‍എ സ്ഥാനവും പാര്‍ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനവും രാജിവെച്ചതായ് കുഞ്ഞുമോന്‍ പത്ര സമ്മേളനത്തില്‍  അറിയിച്ചു.


താനും തനിക്കൊപ്പം നില്‍ക്കുന്നവരും ചേര്‍ന്ന് യഥാര്‍ഥ ആര്‍എസ്പിക്ക് രൂപം നല്‍കുമെന്ന്  കോവൂര്‍ കുഞ്ഞുമോന്‍ അറിയിച്ചു. കഴിഞ്ഞ കുറച്ചു കാലമായി യുഡിഎഫുമായി ഉണ്ടായിരുന്ന  ആഭിപ്രായ ഭിന്നതകളാണ് രാജിയില്‍ പരിണമിച്ചത്‌ എന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.
ആത്മാഭിമാനമുള്ളവര്‍ക്ക് യു.ഡി.എഫിനൊപ്പം നില്‍ക്കാനാവില്ല. ഭാവിയില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ അറിയിച്ചു.

Read More >>