തിരുവഞ്ചൂരിനെ ആക്ഷേപിച്ച സംഭവം; കോട്ടയം നസീര്‍ മാപ്പ് പറഞ്ഞു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിശയില്‍ സിനിമ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരിഹസിക്കുന്ന കോമഡി...

തിരുവഞ്ചൂരിനെ ആക്ഷേപിച്ച സംഭവം; കോട്ടയം നസീര്‍ മാപ്പ് പറഞ്ഞു

Thiruvananthapu_05_2092879g

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിശയില്‍ സിനിമ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരിഹസിക്കുന്ന കോമഡി അവതരിപ്പിച്ചതിന് മിമിക്രി താരം കോട്ടയം നസീര്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ചു മാപ്പ് പറഞ്ഞു.

താന്‍ അവതരിപ്പിച്ച പരിപാടി മൂലം വിഷമം തോന്നിയെങ്കില്‍ ക്ഷണിക്കണമെന്ന് നസീര്‍ പറഞ്ഞു. സര്‍ക്കാര്‍ പരിപാടിയില്‍ മന്ത്രിയെക്കുറിച്ച് അത്രയും പറയാന്‍ പാടില്ലായിരുന്നുവെന്നും നസീര്‍ പറഞ്ഞു.

മന്ത്രി കൂടി വേദിയില്‍ ഇരിക്കെയാണ് നസീര്‍ അദ്ദേഹത്തെ ആക്ഷേപിച്ച് പരിപാടി അവതരിപ്പിച്ചത്. പരിപാടിക്ക് സദസില്‍ ഉണ്ടായിരുന്ന പ്രേക്ഷകരില്‍ ആരും കയ്യടിക്കുകയോ പരിപാടി പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല.

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ നടീനടന്‍മാരുടെ പേര് തെറ്റിച്ച് പറഞ്ഞതിന് സോഷ്യല്‍ വളരെയധികം വിമര്‍ശനങ്ങള്‍ നേരിട്ട വ്യക്തിയാണ് തിരുവഞ്ചൂര്‍.

Read More >>