പാകിസ്ഥാനില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തിയ കോഹ്ലി ആരാധകന്‍ അറസ്റ്റില്‍

ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയോടുള്ള ആരാധന മൂത്ത് പാകിസ്ഥാനില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ആരാധകനെ  പോലീസ് അറസ്റ്റ്...

പാകിസ്ഥാനില്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തിയ കോഹ്ലി ആരാധകന്‍ അറസ്റ്റില്‍

14726 copy

ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയോടുള്ള ആരാധന മൂത്ത് പാകിസ്ഥാനില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ആരാധകനെ  പോലീസ് അറസ്റ്റ് ചെയ്തു. ഉമര്‍ ദ്രാസ് എന്ന കോഹ്ലി ആരാധകനാണ് ഇന്ത്യയുടെ റിപബ്ലിക് ദിനം കൂടിയായ ഇന്നലെ ലാഹോറില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ പഞ്ചാബ് പ്രവിശ്യയിലുള്ള തന്റെ വീടിന് മുകളില്‍  ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിയത്.

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍  ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതി ഇയാളെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ടീം ആണെന്നും വിരാറ്റ് കോഹ്ലി ഉള്ളത് കൊണ്ടാണ് ആ ഇഷ്ടം എന്നും ദ്രാസ് പറയുന്നു.

കൊഹ്ല്ലിയോടുള്ള ആരാധന മൂലമാണ് താന്‍ പതാക ഉയര്‍ത്തിയത് എന്നും  ഇതൊരു തെറ്റാണ് എന്ന് തനിക്കറിയില്ലായിരുന്നു എന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്ക് എതിരെ അഡലെയ്ഡില്‍ തകര്‍പ്പന്‍ ഇന്നിംഗ്‌സുമായി കോഹ്ലി ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു.

Read More >>