രാജ്യത്ത് ചാതുര്‍വര്‍ണ്യം പുനസ്ഥാപിക്കാനാണ് ആര്‍.എസ്.എസ്.ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍.

രാജ്യത്ത് ചാതുര്‍വര്‍ണ്യം പുനസ്ഥാപിക്കാന്‍ ആണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നതെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രോഹിത് വെമൂലയുടെ മരണ...

രാജ്യത്ത് ചാതുര്‍വര്‍ണ്യം പുനസ്ഥാപിക്കാനാണ് ആര്‍.എസ്.എസ്.ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍.

23-1424686951-kodiyeri-balakrishnan

രാജ്യത്ത് ചാതുര്‍വര്‍ണ്യം പുനസ്ഥാപിക്കാന്‍ ആണ് ആര്‍.എസ്.എസ്. ശ്രമിക്കുന്നതെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രോഹിത് വെമൂലയുടെ മരണവുമായി ബന്ധപ്പെട്ടു പട്ടികജാതി ക്ഷേമസമിതി രാജ് ഭവന് മുന്നില്‍ സംഘടിപ്പിച്ച സത്യാഗ്രഹം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രാഹ്മണ മേധാവിത്വം പുനസ്ഥാപിക്കാന്‍ ആണ് 1925 ല്‍ ആര്‍.എസ്.എസ്. രൂപീകരിച്ചത്. സംഭവത്തില്‍ വൈകി മാത്രം ഖേദം പ്രകടിപ്പിച്ച പ്രധാന മന്ത്രി പക്ഷെ രോഹിത്തിനെ കുറ്റപ്പെടുത്തുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. പിന്നോക്ക സമുദായത്തിന്‍റെ അംഗീകാരം ലഭിക്കുന്നതിനായി,സ്വന്തം സമുദായത്തെ പിന്നോക്ക വിഭാഗത്തില്‍ പെടുത്തിയ നരേന്ദ്ര മോഡിയുടെ കാപട്യം തിരിച്ചറിയുക തന്നെ വേണമെന്നും അദ്ദേഹം പറയുകയുണ്ടായി.

രോഹിത്തിന്‍റെ ആത്മഹത്യ പോലെയുള്ള സംഭവങ്ങള്‍ നാളെ കേരളത്തിലും സംഭവിക്കാം. ഇത് ഒരു സംസ്ഥാനത്തിന്‍റെയോ പ്രദേശത്തിന്‍റെയോ മാത്രം വിഷയം അല്ല. സമൂഹം ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More >>