പത്മകുമാര്‍ ചിത്രത്തില്‍ കൊച്ചുപ്രേമന്‍ പ്രധാന വേഷത്തില്‍

പത്മകുമാറിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘രൂപാന്തര’ത്തില്‍ കൊച്ചുപ്രേമന്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഹാസ്യകഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന...

പത്മകുമാര്‍ ചിത്രത്തില്‍ കൊച്ചുപ്രേമന്‍ പ്രധാന വേഷത്തില്‍

Roopantharam-An-emotional-family-drama-450x270

പത്മകുമാറിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘രൂപാന്തര’ത്തില്‍ കൊച്ചുപ്രേമന്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഹാസ്യകഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന കൊച്ചിപ്രേമന്റെ അഭിനയ ജിവിതത്തില്‍ ഒരു വഴിത്തിരിവായിരിക്കും ‘രൂപാന്തര’ത്തിലെ വേഷം.

ഭരത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. കൂടുതല്‍ മലയാള ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന ഭരതിന് ഈ വേഷം നിര്‍ണായകമാകും.

ചാന്ദ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ ശരത്ചന്ദ്രനാണ് ‘രൂപാന്തരം’ തീയറ്ററുകളില്‍ എത്തിക്കുന്നത്. കോളിന്‍സ് ലിയോഫില്‍ ഡിസൈന്‍ നല്‍കിയ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

‘മനസ്സില്‍ ശേഖരിക്കപ്പെടുന്ന അനുഭവങ്ങള്‍ കാണാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ മാത്രമാണ് കണ്ണുകള്‍’ എന്ന ടാഗ് ലൈനോടെ വരുന്ന ‘രൂപാന്തരം’ ഏറെ പ്രതീക്ഷയുണര്‍ത്തുന്നു.