കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം വിജയകരം

കൊച്ചി: കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം വിജയകരമായി നടന്നു. ഇന്നലെ കൊച്ചിയിലെ  മുട്ടം യാര്‍ഡിലെ ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരീക്ഷണ ഓട്ടം...

കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം വിജയകരം

Untitled-1

കൊച്ചി: കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം വിജയകരമായി നടന്നു. ഇന്നലെ കൊച്ചിയിലെ  മുട്ടം യാര്‍ഡിലെ ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരീക്ഷണ ഓട്ടം വിജയകരമായെന്ന് ഡി.എം.ആര്‍.സിയുടെ കെ.എം.ആര്‍.എല്ലും അറിയിച്ചു. ശനിയാഴ്ചയാണ് പാളത്തിലൂടെയുള്ള പരീക്ഷണ ഓട്ടം.

ഉദ്ഘാടനത്തിന് മുന്നോടിയായി ടെസ്റ്റ് ട്രാക്കിലൂടെ തുടര്‍ച്ചയായി കോച്ചുകള്‍ ഓടിക്കും. ഇത് അടുത്ത മൂന്ന് ദിവസം തുടര്‍ച്ചയായി നടക്കും. പരീക്ഷണ ഓട്ടത്തില്‍ ട്രെയിനിന് മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗമാണ് ഉണ്ടാവുക. പരീക്ഷണ ഓട്ടം വിജയിച്ചാല്‍ ഒരു മാസത്തിനുള്ളില്‍ യഥാര്‍ത്ഥ ട്രാക്കിലേക്ക് മാറും. മുട്ടം മുതല്‍ പത്തടിപ്പാലം വരെയും പിന്നീട് ഇടപ്പള്ളി വരെയുമായിരിക്കും പാളത്തിലൂടെയുള്ള ആദ്യ പരീക്ഷണ ഓട്ടം. ആറ് മാസമെങ്കിലും പരീക്ഷണ ഓട്ടം നടത്തിയാല്‍ മാത്രമേ റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിക്കുകയുള്ളൂ. അനുമതി ലഭിച്ച് കഴിഞ്ഞാല്‍ മെട്രോയില്‍ യാത്രക്കാരെ കയറ്റി സര്‍വ്വീസ് ആരംഭിക്കാവുന്നതാണ്.

Read More >>