കൊച്ചി മെട്രോ പരീക്ഷണയോട്ടം മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണയോട്ടം ഇന്ന് രാവിലെ നടന്ന ചടങ്ങില്‍  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യുതു. വരുന്ന...

കൊച്ചി മെട്രോ പരീക്ഷണയോട്ടം മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ebcc50376ac6d5cca970e2fa361f6766_XL

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണയോട്ടം ഇന്ന് രാവിലെ നടന്ന ചടങ്ങില്‍  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യുതു. വരുന്ന കേരളപിറവി ദിനം മുതല്‍ യാത്രക്കാരെയും വഹിച്ചു കൊണ്ട് സര്‍വീസ് തുടങ്ങാന്‍ സാധിക്കുമെന്ന്  അദ്ദേഹം പ്രത്യാശ പ്രകടിപിച്ചു.

പരീക്ഷണ ഓട്ടത്തിന് മുന്നോടിയായുള്ള വിവിധതല പരിശോധനകള്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്നു വരികയാണ്. മുട്ടം യാര്‍ഡിനുള്ളില്‍ തയാറാക്കിയ ഒരുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കിലൂടെയുള്ള ട്രയല്‍ റണ്‍ വിജയകരമായിരുന്നു.

പല സ്റ്റേഷനുകളുടെയും പണി പാതി വഴിയിലാണ് എന്നുള്ളതും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ റെയിലിന് സേഫ്റ്റി കമീഷന്‍െറ അനുമതി ലഭിക്കാനുള്ള കാല താമസവും യാത്രക്കാര്‍ക്ക് വേണ്ടിയുള്ള മെട്രോ റെയിലിന്റെ ഉത്ഘാടനം വൈകിച്ചേക്കാം.

Read More >>