കൊച്ചി മെട്രോ: മിനിമം നിരക്ക് 15 രൂപ

കൊച്ചി: കൊച്ചി മെട്രോയുടെ പണികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മെട്രോ യാത്രയ്ക്ക് ഒരുങ്ങുന്ന മലയാളികള്‍ക്ക് ഉണ്ടാവുന്ന ആദ്യ സംശയം എത്രയാകും ഈ...

കൊച്ചി മെട്രോ: മിനിമം നിരക്ക് 15 രൂപ

new

കൊച്ചി: കൊച്ചി മെട്രോയുടെ പണികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മെട്രോ യാത്രയ്ക്ക് ഒരുങ്ങുന്ന മലയാളികള്‍ക്ക് ഉണ്ടാവുന്ന ആദ്യ സംശയം എത്രയാകും ഈ സേവനം ഉപയോഗിക്കാന്‍ ഉണ്ടാവുന്ന കുറഞ്ഞ നിരക്ക് എന്നതായിരിക്കും. ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം കൊച്ചി മെട്രോയില്‍ മിനിമം യാത്രാനിരക്ക് 15 രൂപയോ അതില്‍ താഴെയോ ആകാനാണ് സാധ്യത. യാത്രക്കാരുടെ തിരക്ക്, രാജ്യത്തെ മറ്റ് മെട്രോകളിലെ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാവും ടിക്കറ്റ് നിരക്കില്‍ അന്തിമ തീരുമാനം എടുക്കുക.  . ദില്ലി മെട്രോയില്‍ ഒമ്പതും ബാംഗളൂരില്‍ 10മാണ് മിനിമം നിരക്ക്.


മെട്രോക്കും അനുബന്ധ ഗതാഗതത്തിനും ഏകീകൃത ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്താനും  കെഎംആര്‍എല്‍ ശ്രമിക്കുന്നുണ്ട്. മെട്രോ ട്രെയിനില്‍ നിന്നിറങ്ങി തൊട്ടടുത്ത ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നതിനാണ് ഏകീകൃത ടിക്കറ്റ് സംവിധാനം. ഇന്ത്യയില്‍ ആദ്യമായാണ് മെട്രോയില്‍ ഏകീകൃത ടിക്കറ്റ് സംവിധാനം നടപ്പിലാക്കുന്നത്.

കെഎസ്ആര്‍ടിസ് സൂപ്പര്‍ഫാസ്റ്റ് സര്‍വ്വീസിലെ മിനിമം നിരക്കായ 13 രൂപയോ അതിനോടടുത്ത തുകയോ ആകും മെട്രോയാത്രക്ക് ഈടാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ബസില്‍ യാത്രചെയ്യുന്നവരെ കൂടുതലായി മെട്രോയിലേക്ക് ആകര്‍ഷിക്കാനാണ് കുറഞ്ഞ നിരക്ക് ഈടാക്കാന്‍ ഒരുങ്ങുന്നത്.

Read More >>