കൊച്ചി മെട്രോയുടെ കോച്ചുകള്‍ ആലുവയില്‍ എത്തി

ആലുവ: കൊച്ചി മെട്രോയുടെ ആദ്യ മൂന്ന് കോച്ചുകൾ ആലുവയിലെത്തി. വൈകുന്നേരം മൂന്നോടെയാണ് ആലുവയിലെത്തിച്ചത്. വൈകുന്നേരം കോച്ചുകൾക്ക്‌ ഔദ്യോഗിക സ്വീകരണം...

കൊച്ചി മെട്രോയുടെ കോച്ചുകള്‍ ആലുവയില്‍ എത്തി

10605699_817384868294570_878725751_o-1024x576

ആലുവ: കൊച്ചി മെട്രോയുടെ ആദ്യ മൂന്ന് കോച്ചുകൾ ആലുവയിലെത്തി. വൈകുന്നേരം മൂന്നോടെയാണ് ആലുവയിലെത്തിച്ചത്. വൈകുന്നേരം കോച്ചുകൾക്ക്‌ ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്നുനാളെ യാര്‍ഡിലേക്ക് മാറ്റും. കോച്ചുകള്‍ ട്രെയിലറുകളില്‍ നിന്ന് ഇറക്കുന്ന ജോലികള്‍ ഞായറാഴ്ചയാണ് നടക്കുക. ആദ്യ ട്രെയിനിന്‍റെ പരീക്ഷണഓട്ടത്തിന് 1.25 കിലോ മീറ്റര്‍ നീളമുള്ള ട്രാക്ക് യാര്‍ഡില്‍ തയാറായിട്ടുണ്ട്.

ചിത്രങ്ങളില്‍ കൂടി മാത്രം പരിചിതമായ കോച്ചുകള്‍ കാണുവാന്‍, പൊതുജനങ്ങളും ആകാംഷ പൂര്‍വ്വം എത്തി .


ഈ മാസം രണ്ടിനു ആന്ധ്രപ്രദേശിൽ ശ്രീ സിറ്റിയിലെ അൽസ്റ്റോം പ്ലാന്‍റിൽ നിന്നു പുറപ്പെട്ട മൂന്നു കോച്ചുകൾ പ്രത്യേകം ട്രെയിലറുകളിലാണ് കൊണ്ടുവന്നത്.  ട്രെയ്‌ലറിൽനിന്നു കോച്ചുകൾ ഇറക്കാനുള്ള യന്ത്രങ്ങളും തൊഴിലാളികളും അൽസ്റ്റോം പ്ലാന്റിൽനിന്നു കോച്ചുകൾക്കൊപ്പം എത്തിയിട്ടുണ്ട്. കോച്ചുകൾ പാളത്തിൽ പിന്നീടെ  ഇറക്കിവെക്കൂ. ഈ മാസം 23 നു കൊച്ചി മെട്രോ കോച്ചുകളുടെ പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫ്ലാഗ് ഓഫ് ചെയ്യും.

Story by
Read More >>