ഓസ്ട്രേലിയന്‍ ദേശിയ ക്രിക്കറ്റ് ടീമില്‍ മലയാളി താരം ഇടം നേടി

ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ദേശിയ ടീമിലേക്ക് മലയാളി യുവാവായ അര്‍ജ്ജുന്‍ നായരെ തിരഞ്ഞെടുത്തു. ന്യൂസിലാന്‍ഡിനും പാകിസ്ഥാനും എതിരെ ദുബായില്‍ നടക്കുന്ന...

ഓസ്ട്രേലിയന്‍ ദേശിയ ക്രിക്കറ്റ് ടീമില്‍ മലയാളി താരം ഇടം നേടി

new

ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ദേശിയ ടീമിലേക്ക് മലയാളി യുവാവായ അര്‍ജ്ജുന്‍ നായരെ തിരഞ്ഞെടുത്തു. ന്യൂസിലാന്‍ഡിനും പാകിസ്ഥാനും എതിരെ ദുബായില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്ക് ഉള്ള ടീമിലാണ് ഓള്‍ റൌണ്ടറായ അര്‍ജ്ജുനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റൊരു ഇന്ത്യന്‍ വംശജനായ ജേസന്‍ സന്ഹയും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

17കാരനായ അര്‍ജ്ജുന്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സിഡ്നി എ ഗ്രേഡ് ടീമില്‍ കളിക്കാന്‍ ആരംഭിച്ചത്. 1996ല്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ജയനന്ദ് നായരുടെ മകനാണ് അര്‍ജ്ജുന്‍. കഴിഞ്ഞ വര്ഷം ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ടീമിലേക്ക് ആദ്യമായി ക്ഷണം ലഭിച്ച അര്‍ജ്ജുന്‍ അന്ന് ഇംഗ്ലണ്ടിനെതിരെ മികച്ച ബൌളിംഗ് പ്രകടനം നടത്തിയിരുന്നു.

Read More >>