മുഷ്താഖ് അലി ട്വന്റി 20; കേരളത്തിന്‌ നാടകീയ ജയം

മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്‍റ് സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കേരളത്തിനു വിജയം. ബറോഡയെ 4 വിക്കറ്റിനു പരാജയപ്പെടുത്തി കേരളം ഫൈനല്‍...

മുഷ്താഖ് അലി ട്വന്റി 20; കേരളത്തിന്‌ നാടകീയ ജയം

image_20130708200948

മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്‍റ് സൂപ്പര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ കേരളത്തിനു വിജയം. ബറോഡയെ 4 വിക്കറ്റിനു പരാജയപ്പെടുത്തി കേരളം ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി. ഇന്നലെ നടന്ന മത്സരത്തില്‍ കേരളം മുംബൈയോട് പരാജയപ്പെട്ടിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ബറോഡ നിശ്ചിത ഓവറില്‍ നേടിയ 160 റണ്‍സ് കേരളം 19.4 ഓവറില്‍ മറി കടക്കുകയായിരുന്നു.

21 പന്തില്‍ 47 റണ്‍സ് എടുത്ത മുന്‍ നായകന്‍ റൈഫി വിന്സന്റ് ഗോമസാനു കേരളത്തിന്‍റെ വിജയ ശില്പി. 7 പന്തില്‍ 17 റണ്‍സ് എടുത്ത പി. പ്രശാന്തിന്റെ പ്രകടനവും നിര്‍ണായകമായി.

Read More >>