ഗുലാം അലിക്ക് കേരളത്തിലേക്ക് സ്വാഗതം

തിരുവനന്തപുരം: ലോക പ്രശസ്ത പാക്​ ഗസല്‍ സംഗീതജ്ഞന്‍ ഗുലാം അലി കേരളത്തില്‍ എത്തി. ഇന്നലെ രാത്രി 10.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലത്തെിയ ഗസല്‍...

ഗുലാം അലിക്ക് കേരളത്തിലേക്ക് സ്വാഗതം

gulam-ali-kerala_0-(1)

തിരുവനന്തപുരം: ലോക പ്രശസ്ത പാക്​ ഗസല്‍ സംഗീതജ്ഞന്‍ ഗുലാം അലി കേരളത്തില്‍ എത്തി. ഇന്നലെ രാത്രി 10.45 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലത്തെിയ ഗസല്‍ രാജാവിന്  തലസ്ഥാനത്ത് ഊഷ്മള സ്വീകരണം നല്‍കി. സംസ്ഥാന സര്‍ക്കാറിന്‍െറയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തില്‍ മന്ത്രി  എ.പി. അനില്‍കുമാര്‍, എം.എ. ബേബി എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

സര്‍ക്കാറിന്‍െറ അതിഥിയായി സ്വരലയയും ജി.കെ.എസ്.എഫും ചേര്‍ന്ന് സംസ്ഥാനത്ത് സംഘടിപ്പിച്ചിച്ചിരിക്കുന്ന സംഗീതപരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കേരളത്തില്‍ എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരത്തും ഞായറാഴ്ച കോഴിക്കോട്ടും ഗസല്‍ അവതരിപ്പിക്കുന്ന അലിക്ക് വ്യാഴാഴ്ച തലസ്ഥാനത്ത് പൗരാവലിയുടെ സ്വീകരണവും പുരസ്കാര സമര്‍പ്പണവും ഉണ്ടാകും.

ഗുലാം അലി പാകിസ്ഥാനിയാണ് എന്നും പാകിസ്ഥാന്‍ ഭീകരരെ സഹായിക്കുന്ന നിലപ്പാടുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഒരു പാകിസ്ഥാനിയേയും ഇന്ത്യയില്‍ അനുവദിക്കില്ല എന്ന നിലപാടുമായി ശിവസേന മുന്നോട്ട് വന്ന സാഹചര്യത്തില്‍ ഗുലാം അലിക്ക് കടുത്ത സുരക്ഷയാണ് കേരള പോലീസ് ഒരുക്കിയിരിക്കുന്നത്.

Read More >>