ദേശീയ സീനിയര്‍ വോളി: കേരളത്തിന്‌ ഇരട്ട തോല്‍വി

ബംഗളൂരു:  64ാമത് ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കലാശപ്പോരാട്ടംവരെ കുതിച്ചുപാഞ്ഞ കേരള പുരുഷ-വനിതകള്‍ ഇന്ത്യന്‍ റെയില്‍വേക്കുമുന്നില്‍...

ദേശീയ സീനിയര്‍ വോളി: കേരളത്തിന്‌ ഇരട്ട തോല്‍വി

kerala-volley-men

ബംഗളൂരു:  64ാമത് ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കലാശപ്പോരാട്ടംവരെ കുതിച്ചുപാഞ്ഞ കേരള പുരുഷ-വനിതകള്‍ ഇന്ത്യന്‍ റെയില്‍വേക്കുമുന്നില്‍ തോറ്റു.

അഞ്ചുസെറ്റ് നീണ്ട മത്സരത്തില്‍ പുരുഷന്മാരെ 3-2നും വനിതകളെ 3-1നുമാണ് റെയില്‍വേ കീഴടക്കിയത്. ആദ്യ സെറ്റുകളില്‍ വിജയിച്ചശേഷമായിരുന്നു ഇരു ടീമുകളുടെയും തോല്‍വി. ബംഗളൂരു കണ്ഡീരവ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്കുമുന്നില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ നടന്നു.

ഇന്നലെ ആദ്യം നടന്ന വനിതാ വിഭാഗം ഫൈനലില്‍  19-25, 25-21, 25-20, 25-17 എന്ന സ്കോറിനാണ് കേരളം തോല്‍വി വഴങ്ങിയത്. കേരളാ പുരുഷന്മാര്‍ 25-19, 25-27, 20-25, 25-20, 14-16 എന്ന സ്കോറിനും തോറ്റു.