സയ്യിദ് മുഷ്‌താഖ് അലി ട്വന്റി 20; കേരളത്തിന്‌ ആദ്യ തോല്‍വി

കൊച്ചി: തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍ക്ക് ശേഷം സയ്യിദ് മുഷ്‌താഖ് അലി ടി20 ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കേരളത്തിന്...

സയ്യിദ് മുഷ്‌താഖ് അലി ട്വന്റി 20; കേരളത്തിന്‌ ആദ്യ തോല്‍വി

183363.3

കൊച്ചി: തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍ക്ക് ശേഷം സയ്യിദ് മുഷ്‌താഖ് അലി ടി20 ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ കേരളത്തിന് തോല്‍വി. ജാര്‍ഖണ്ഡിനോട് ആറു വിക്കറ്റിനാണ് കേരളം തോറ്റത്.ജാര്‍ഖണ്ഡിനോട് തോറ്റെങ്കിലും ഗ്രൂപ്പ് ബിയില്‍ ആറു മല്‍സരങ്ങളില്‍നിന്ന് 20 പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായി കേരളം സൂപ്പര്‍ ലീഗിലെത്തി.

കേരളം ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ജാര്‍ഖണ്ഡ പിന്തുടര്‍ന്ന് വിജയിക്കുകയായിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന കേരളത്തിനുവേണ്ടി സഞ്ജു വി സാംസണ്‍ തകര്‍പ്പന്‍ ബാറ്റിങുമായി കളം നിറഞ്ഞു കളിച്ചു. പരമ്പരയിലെ മൂന്നാം അര്‍ദ്ധ സെഞ്ച്വറി (87) കണ്ടെത്തിയ സഞ്ജുവിന്റെ മികവിലാണ് കേരളം 169 റണ്‍സ് നേടിയത്. രോഹന്‍ പ്രേം  31 പന്തില്‍ 47 റണ്‍സെടുത്തു.


വിജയലക്ഷ്യം തേടി ബാറ്റിങിന് ഇറങ്ങിയ ജാര്‍ഖണ്ഡ് ബാറ്റ്‌സ്‌മാന്‍മാരെ പ്രതിരോധത്തിലാക്കാന്‍ കേരള ബൗളര്‍മാര്‍ പരാജയപ്പെട്ടതോടെ പരമ്പരയിലെ ആദ്യ തോല്‍വി കേരളത്തെ തേടി വരികയായിരുന്നു.  45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇഷാങ്ക് ജാഗിയും 33 റണ്‍സുമായി പുറത്താകാതെ നിന്ന കൗശല്‍ സിങ്ങും ജാര്‍ഖണ്ഡിന്റെ വിജയം പൂര്‍ണമാക്കി.

ജനുവരി 15 മുതല്‍ മുംബൈയിലാണ് സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ നടക്കുന്നത്.