മുഷ്താഖ് അലി ട്വന്റി20; കേരളം സൂപ്പര്‍ ലീഗില്‍

കൊച്ചി: ചരിത്രത്തിലാദ്യമായി കേരളം യ്യദ്‌ മുഷ്‌താഖ്‌ അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ലീഗില്‍ എത്തി. യുവരാജ്‌ സിങ്ങും...

മുഷ്താഖ് അലി ട്വന്റി20; കേരളം സൂപ്പര്‍ ലീഗില്‍

sanju-samsang-batting

കൊച്ചി: ചരിത്രത്തിലാദ്യമായി കേരളം യ്യദ്‌ മുഷ്‌താഖ്‌ അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ലീഗില്‍ എത്തി. യുവരാജ്‌ സിങ്ങും ഹര്‍ഭജന്‍ സിങ്ങും അണിനിരന്ന പഞ്ചാബിനെ 5 വിക്കറ്റിനു തോല്‍പ്പിച്ചാണ് കേരളം സൂപ്പര്‍ ലീഗ് സ്ഥാനം ഉറപ്പിച്ചത്. സ്‌കോര്‍ പഞ്ചാബ്‌: 135/7, കേരളം 139/5 (19.5 ഓവര്‍). ടൂര്‍ണമെന്റിലെ കേരളത്തിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്‌.

ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത പഞ്ചാബ്‌ യുവരാജിന്റെയും(54) പര്‍ഗത്‌ സിംഗിന്റെയും(35) ബാറ്റിംഗ്‌ മികവില്‍ 135 റണ്‍സ് എടുത്തു. മൂന്നോവറില്‍ 11 റണ്‍സ്‌ മാത്രം വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്ത പി. പ്രശാന്തും രണ്ട്‌ വിക്കറ്റെടുത്ത ബേസില്‍ തമ്പിയുമാണ്‌ പഞ്ചാബ്‌ ബാറ്റിംഗ്‌ നിരയെ തകര്‍ത്തത്‌ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 56 പന്തില്‍ 72 റണ്‍സെടുത്ത 

ഇന്ത്യന്‍ ദേശിയ ടീം താരം കൂടിയായ സഞ്ജുവിന്‍റെ മികവില്‍ കളിയുടെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ വിജയം പിടിച്ചു അടക്കുകയായിരുന്നു. 


ഗ്രൂപ്പില്‍ ബിയിലെ അവസാന മത്സരത്തില്‍ ഇന്ന് കേരളത്തിന് എതിരാളികള്‍ ഝാര്‍ഖണ്ഡ്. ഇന്നു തോറ്റാലും 20 പോയിന്റുള്ള കേരളം മുന്നേറും. അതേസമയം, 16 പോയിന്റുമായി രണ്ടാമതുള്ള ഝാര്‍ഖണ്ഡിന് സൂപ്പര്‍ ലീഗ് ഉറപ്പാക്കണമെങ്കില്‍ ജയിക്കണം.


കൊച്ചിയിലെ മറ്റു മത്സരങ്ങളില്‍ പഞ്ചാബ് സൗരാഷ്ട്രയെയും, ജമ്മു കശ്മീര്‍ രാജസ്ഥാനെയും നേരിടും. 12 പോയിന്റ് വീതമുള്ള സൗരാഷ്ട്രയ്ക്കും പഞ്ചാബിനും നേരിയ പ്രതീക്ഷ. അതിന് കേരളം ജയിക്കണം.

റണ്‍ശരാശരിയില്‍ സൗരാഷ്ട്ര മൂന്നാമതും, പഞ്ചാബ് നാലാമതുമാണ്. കേരളം ജയിച്ചാല്‍ ഝാര്‍ഖണ്ഡിനൊപ്പം പഞ്ചാബ്-സൗരാഷ്ട്ര മത്സരത്തിലെ വിജയിക്കും 16 പോയിന്റാകും. അങ്ങനെയെങ്കില്‍ റണ്‍ശരാശരിയാകും ഗ്രൂപ്പിലെ രണ്ടാമത്തെ ടീമിനെ നിശ്ചയിക്കുക.

Read More >>