നിയമസഭ പ്രവര്‍ത്തിക്കേണ്ടത് സാധാരണക്കാരന് വേണ്ടി: പി. സദാശിവം

തിരുവനന്തപുരം: സാധാരണക്കാർക്കു വേണ്ടിയാണ് നിയമസഭ പ്രവർത്തിക്കേണ്ടതെന്ന് കേരള ഗവർണർ പി. സദാശിവം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം...

നിയമസഭ പ്രവര്‍ത്തിക്കേണ്ടത് സാധാരണക്കാരന് വേണ്ടി: പി. സദാശിവം

M_Id_403185_CJI_Sathasivam

തിരുവനന്തപുരം: സാധാരണക്കാർക്കു വേണ്ടിയാണ് നിയമസഭ പ്രവർത്തിക്കേണ്ടതെന്ന് കേരള ഗവർണർ പി. സദാശിവം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം.

നിയമസഭയുടെ  കടമ നിര്‍വഹണത്തിന് രാഷ്ട്രീയം തടസമാകരുതെന്ന അഭിപ്രായം അദ്ദേഹം മുന്നോട്ടുവച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണസഭകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയപതാക ഉയർത്തി. തുടര്‍ന്ന്, പോലീസ്, ഫോറസ്റ്റ്, എക്സൈസ്, എൻ.എസി.സി, സ്കൗട്ട് ആൻഡ് ഗൈഡ് അടക്കമുള്ള വിഭാഗങ്ങളുടെ മാർച്ച് പാസ്റ്റും നടന്നു.

Read More >>