പ്രവാസികാര്യവകുപ്പ്‌ വേണ്ടെന്ന തീരുമാനത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുന്നു

ന്യൂഡല്‍ഹി:കേന്ദ്ര പ്രവാസികാര്യ വകുപ്പ്‌ വിദേശകാര്യ വകുപ്പില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ കേരളം ഒറ്റക്കെട്ടായി രംഗത്ത്. ...

പ്രവാസികാര്യവകുപ്പ്‌ വേണ്ടെന്ന തീരുമാനത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുന്നു

new

ന്യൂഡല്‍ഹി:കേന്ദ്ര പ്രവാസികാര്യ വകുപ്പ്‌ വിദേശകാര്യ വകുപ്പില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ കേരളം ഒറ്റക്കെട്ടായി രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം ശരിയായ നടപടിയല്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചപ്പോള്‍ കേന്ദ്രത്തിന്‍റെ തെറ്റായ നടപടിയാണിതെന്നും പ്രവാസി സമൂഹത്തിന്‍റെ പ്രധാന പ്രശ്നങ്ങൾ ഇതുമൂലം അവഗണിക്കപ്പെടുമെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. പ്രവാസി ഭാരതീയ്‌ ദിവസ്‌ രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ നടത്തിയാല്‍ മതിയെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശരിയല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ പ്രവാസികളോടുള്ള നിലപാടുകള്‍ സ്വാഗതാര്‍ഹമല്ലെന്ന്‌ സംസ്‌ഥാന പ്രവാസി കാര്യ മന്ത്രി കെ.സി. ജോസഫ്‌ പറഞ്ഞു.


പ്രവാസികാര്യ മന്ത്രാലയം നിർത്തലാക്കിയ കേന്ദ്രത്തിൻെറ നടപടിയിൽ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. പ്രവാസികാര്യമന്ത്രാലയം വിദേശകാര്യ വകുപ്പിൽ ലയിപ്പിക്കുന്നുവെന്ന തീരുമാനം ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. ശരിയായ രീതിയിൽ പഠിക്കാതെയാണ് ഈ തീരുമാനമെടുത്തതെന്നും പ്രവാസികൾ ഇന്ത്യയുടെ വളർച്ചക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതുതന്നെ മന്ത്രാലയങ്ങള്‍ തമ്മില്‍ ലയിപ്പിച്ചും മന്ത്രിമാരുടെ എണ്ണം കുറച്ചുമായിരുന്നു. ഇതിന്റെ ഭാഗമായാണ്‌ വിദേശ കാര്യമന്ത്രാലയത്തിന്റെ ഭാഗമായി പ്രവാസി കാര്യവും പ്രവര്‍ത്തിച്ചാല്‍ മതിയെന്ന തീരുമാനത്തിലെത്തിയത്‌.

കേന്ദ്ര സര്‍ക്കാറിന്‍റെ പ്രവാസികാര്യ മന്ത്രാലയത്തെ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കാനുള്ള ശുപാർശക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. പ്രവാസി ഇന്ത്യക്കാരുമായുള്ള സര്‍ക്കാര്‍ ഇടപെടല്‍ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് രൂപവത്കരിച്ച വകുപ്പ് 12 വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ചത്.

Read More >>