മുഷ്താഖ് അലി ട്രോഫി; സഞ്ജുവിന്‍റെ മികവില്‍ കേരളത്തിന്‌ മൂന്നാം ജയം

കൊച്ചി: കൊച്ചിയില്‍ നടക്കുന്ന ദേശിയ  മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ജയം. ഇത് ഈ ടൂര്‍ണമെന്റിലെ കേരളത്തിന്‍റെ തുടര്‍ച്ചയായ മൂന്നാം...

മുഷ്താഖ് അലി ട്രോഫി; സഞ്ജുവിന്‍റെ മികവില്‍ കേരളത്തിന്‌ മൂന്നാം ജയം

1417698636sanju_samson

കൊച്ചി: കൊച്ചിയില്‍ നടക്കുന്ന ദേശിയ  മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ജയം. ഇത് ഈ ടൂര്‍ണമെന്റിലെ കേരളത്തിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയമാണ്. ഇന്ത്യന്‍ ദേശിയ ടീം താരം കൂടിയായ സഞ്ജു സാംസണിന്‍റെ മികച്ച പ്രകടനമാണ് കേരളത്തിന്‌ വിജയം സമ്മാനിച്ചത്.

ഗ്രൂപ്പ് ബിയിലെ  ഇന്നലെ നടന്ന മത്സരത്തില്‍ ത്രിപുരയെ എട്ട് വിക്കറ്റിനാണ് കേരളം തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ത്രിപുര 112 റണ്‍സ് വിജയലക്ഷ്യമാണ് കേരളത്തിന് മുന്നില്‍ വച്ചത്. 16.1 ഓവറില്‍ കേരളം വിജയത്തിലെത്തുകയായിരുന്നു.

കേരളത്തിന്‌ സഞ്ജു സാംസണ്‍ 56 റണ്‍സ് നേടിയപ്പോള്‍  രോഹന്‍ പ്രേം 40 റണ്‍സ് നേടി. ത്രിപുയ്ക്കായി 35 റണ്‍സ് എടുത്ത യുയു ബോസാണ് ടോപ്‌സ്‌കോറര്‍

Read More >>