കതിരൂര്‍ മനോജ് വധം: പി ജയരാജന് യുഎപിഎ

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതി ചേര്‍ത്തു. ഗൂഢാലോചന കേസിലാണ് പ്രതി ചേര്‍ത്തത്. യുഎപിഎ...

കതിരൂര്‍ മനോജ് വധം: പി ജയരാജന് യുഎപിഎ

p-jayarajan

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതി ചേര്‍ത്തു. ഗൂഢാലോചന കേസിലാണ് പ്രതി ചേര്‍ത്തത്. യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിലെ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജന്‍. ഈ കേസിൽ പി ജയരാജന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. കേസിൽ ജയരാജന്‍  പ്രതിയല്ലെന്നായിരുന്നു അപ്പോള്‍  സിബിഐ  കോടതിയിൽ സ്വീകരിച്ച  നിലപാട്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജയരാജന്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ യുഎപിഎ വകുപ്പ് ഉള്‍പ്പെട്ട കേസ് ആയതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു.


പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ  പ്രതിയായിരുന്ന കതിരൂർ മനോജ്, 2014 സെപ്റ്റംബർ ഒന്നിനു രാവിലെയാണ് കൊല്ലപ്പെട്ടത്. വാനിൽ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബെറിഞ്ഞും വെട്ടിയും ഒരു സംഘം പേർ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ 19 സിപിഐ.(എം). പ്രവർത്തകരെ പ്രതികളാക്കി സിബിഐ കുറ്റപത്രം നേരത്തേ തന്നെ നൽകിയിരുന്നു.  ഈ കേസിലെ പ്രതികളായ വിക്രമന്‍ അടക്കമുള്ളവരെ സഹായിച്ചുവെന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജനെതിരെ പരാമര്‍ശമുണ്ടായിരുന്നു

പ്രതിചേര്‍ത്ത റിപ്പോര്‍ട്ട് സിബിഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചു.

Read More >>