കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജന്‍റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും

കണ്ണൂര്‍: ആർഎസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഐ(എം) കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ...

കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജന്‍റെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും

p-jayarajan

കണ്ണൂര്‍: ആർഎസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഐ(എം) കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഇന്നു തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.ജി. അനിൽകുമാർ പരിഗണിക്കും.

കേസിൽ 25–ാം പ്രതിയാണ് ജയരാജൻ. യു.എ.പി.എ. 18 ാം വകുപ്പ് പ്രകാരമാണ് പി.ജയരാജനെ സി.ബി.ഐ. പ്രതിയാക്കിയിരിക്കുന്നത്.  ഇക്കഴിഞ്ഞ 21 നാണ് ജയരാജനെ പ്രതി ചേർത്ത് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയത്.  മനോജ് വധത്തിന്‍റെ മുഖ്യസൂത്രധാരൻ ജയരാജനാണെന്നാണ് സിബിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

കേസ് രാഷ്ടീയ പ്രേരിതമാണെന്നും തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനാണ് ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പി ജയാരാജന്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാൻ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സിബിഐ ജയരാജന് നോട്ടിസ് നൽകിയപ്പോഴും അദ്ദേഹം മുൻകൂർജാമ്യ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയും കോടതി അത് തള്ളുകയും ചെയ്തിരുന്നു.

Read More >>