ആ കര്‍ണന്‍ ആയിരിക്കില്ല ഈ കര്‍ണ്ണന്‍; പുതിയ ചിത്രത്തെ കുറിച്ച് മധുപാല്‍ സംസാരിക്കുന്നു

മമ്മൂട്ടിയെ നായകനാക്കി പി. ശ്രീകുമാറിന്റെ രചനയില്‍ മധുപാല്‍ ഒരുക്കുന്ന കര്‍ണ്ണന്‍ എന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സിനിമ ലോകത്ത്...

ആ കര്‍ണന്‍ ആയിരിക്കില്ല ഈ കര്‍ണ്ണന്‍; പുതിയ ചിത്രത്തെ കുറിച്ച് മധുപാല്‍ സംസാരിക്കുന്നു

madhupal-in-malayalam-movie-saaradhi_1400149713130

മമ്മൂട്ടിയെ നായകനാക്കി പി. ശ്രീകുമാറിന്റെ രചനയില്‍ മധുപാല്‍ ഒരുക്കുന്ന കര്‍ണ്ണന്‍ എന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സിനിമ ലോകത്ത് സജീവമാകുന്നു.

കര്‍ണ്ണന്‍ ഒരു അസാധാരണ ചിത്രമായിരിക്കുമെന്നാണ് സംവിധായകന്‍ മധുപാല്‍ പറയുന്നത്.  മലയാള സിനിമ ഇന്നോളം കണ്ടത്തില്‍ വെച്ച് ഏറ്റവും വലിയ മുതല്‍ മുടക്കില്‍ ഒരുക്കുന്ന  ചിത്രമായിരിക്കും കര്‍ണ്ണന്‍ എന്നാണ് മധുപാല്‍ പറയുന്നത്.

കര്‍ണ്ണന്‍ എന്ന കഥാപാത്രത്തെ തികച്ചും സാധാരണമായ രീതിയില്‍ ചിത്രീകരിക്കാന്‍ സാധ്യമല്ലായെന്നും അത് കൊണ്ട് തന്നെ ഈ ചിത്രത്തെ സാധാരണ രീതിയില്‍ ഒരുക്കാന്‍ സാധ്യമല്ലയെന്നും അദ്ദേഹം പറയുന്നു.


മഹാഭാരതത്തിലെ ഏറ്റവും ശക്തനും നീതിമാനുമായ കഥാപാത്രമാണ് കര്‍ണ്ണന്‍. ഒരുപാട് അര്‍ത്ഥതലങ്ങളുള്ള ആ കഥാപാത്രത്തെ വെള്ളിത്തിരയില്‍ അതേ തീക്ഷ്ണതയോട്കൂടി അവതരിപ്പിക്കുക എന്നുള്ളത് ഒരു നിസ്സാരമായ കാര്യമല്ലെന്നും അതിനു ഒരുപാട് പ്രയത്നം ആവശ്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

കൂടാതെ മഹാഭാരതചരിത്രത്തോട് നീതി പുലര്‍ത്തേണ്ട കടമ തനിക്കും തന്റെ സിനിമയ്ക്കും ഉണ്ട് എന്നും  അദ്ദേഹം പറയുന്നു.  ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന  ഈ ചിത്രം അടുത്ത വര്ഷം ആരംഭത്തോടെ റിലീസ് ചെയ്യുമെന്നു കരുതപ്പെടുന്നു. ആര്‍.എസ് വിമല്‍ പ്രിഥ്വിരാജിനെ നായകനാക്കി കര്‍ണന്‍ എന്ന പേരില്‍ മറ്റൊരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.